ഇസ്!ലാം മതവിശ്വാസികളുടെ പ്രാര്‍ഥനയില്‍ തെയ്യങ്ങള്‍ കെട്ടിയാടി...
കല്യാശ്ശേരി: ഇസ്ലാം മതവിശ്വാസികളായ ഒരു കുടുംബത്തിന്റെ പ്രാര്‍ഥനയില്‍ കല്യാശ്ശേരിയിലെ ഇടച്ചേരിയന്‍ ധര്‍മദേവസ്ഥാനത്ത് ശനിയാഴ്ച തെയ്യങ്ങള്‍ കെട്ടിയാടി. മലപ്പുറം തിരൂര്‍ സ്വദേശികളായ ഇസ്!ലാം മതത്തില്‍പ്പെട്ട ഒരു കുടുംബത്തിലെ ബാലന്റെ രോഗം പൂര്‍ണമായി ഭേദമായതിനെത്തുടര്‍ന്നാണ് പ്രാര്‍ഥന പൂര്‍ണമാക്കുന്നതിന് പൊട്ടന്‍ഗുളികന്‍ തെയ്യങ്ങള്‍ കെട്ടിയാടി കളിയാട്ടം നടത്തിയത്.
കളിയാട്ടത്തിന് പങ്കെടുക്കുന്നതിനായി മലപ്പുറത്തുനിന്ന് കുടുംബം കല്യാശ്ശേരിയില്‍ എത്തിയിരുന്നു. കുടുംബത്തിന്റെ കല്യാശ്ശേരിയിലെ ബന്ധുവഴിയാണ് ധര്‍മ ദേവസ്ഥാനത്ത് പ്രാര്‍ഥനാ കളിയാട്ടം നടത്താന്‍ തീരുമാനിച്ചത്. കളിയാട്ടത്തിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചയ്ക്ക് കുടുംബത്തിന്റെ വകയായി അന്നദാനവും ഉണ്ടായി. തെയ്യത്തിന്റെ അനുഗ്രഹം വാങ്ങിയാണ് വിശ്വാസികള്‍ വൈകുന്നേരത്തോടെ മടങ്ങിയത്.
അത്യപൂര്‍വമായി അന്യമതസ്ഥര്‍ പ്രാര്‍ഥനാ കളിയാട്ടം നടത്താറുണ്ടെന്ന് തെയ്യക്കാരായ നരിക്കോട് സ്വദേശികള്‍ വത്സനും രാജേഷും പറഞ്ഞു. ഇതിന് മുമ്പ് ഇരിക്കൂറിനടുത്ത് പെരുവളത്തുപറമ്പിലും ഇത്തരം പ്രാര്‍ഥനാ കളിയാട്ടം നടത്തിയിരുന്നു.
For more updates,pls visit & like the below page https://www.facebook.com/unniikannan
No comments:
Post a Comment