ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഏറ്റെടുക്കാനുള്ള നിലപാട് പുനഃപരിശോധിക്കണം-ക്ഷേത്ര സംരക്ഷണ സമിതി...
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിലപാട് പുനഃപരിശോധിക്കണമെന്ന് ക്ഷേത്ര സംരക്ഷണസമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സമിതി ഭാരവാഹികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി വി.എസ്.ശിവകുമാറിനും നിവേദനം നല്‍കി.
ക്ഷേത്രം ഏറ്റെടുക്കാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഹിന്ദുക്കളെ സംബന്ധിച്ച് ഖേദകരമാണ്. ഗുരുവായൂരടക്കമുള്ള എല്ലാ ദേവസ്വം സംവിധാനങ്ങളും പരാജയപ്പെട്ടവയാണ്. ശങ്കരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, കൃഷ്ണനുണ്ണി കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിവയെല്ലാം ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്.
ക്ഷേത്രഭരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആക്കുക എന്നതാണ് സര്‍ക്കാറിന്റെ ശ്രമം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിന് രാഷ്ട്രീയ വിമുക്തവും മതേതര സര്‍ക്കാറിന്റെ നിയന്ത്രണമില്ലാത്തതുമായ ഭരണമാണ് വേണ്ടത്. രാജകുടുംബത്തിന് പ്രാതിനിധ്യമുള്ള, ഭക്തജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണസമിതി ഏര്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന അധ്യക്ഷന്‍ എന്‍.എം.കാദംബന്‍ നമ്പൂതിരി, ഉപാദ്ധ്യക്ഷന്‍മാരായ സ്വാമി അയ്യപ്പദാസ്, സി.കെ.കുഞ്ഞ്, ജനറല്‍ സെക്രട്ടറി കെ.എസ്.നാരായണന്‍, സംഘടനാ കാര്യദര്‍ശി ടി.യു.മോഹനന്‍, ജില്ലാ പ്രസിഡന്റ് എന്‍.സുരേന്ദ്രക്കുറുപ്പ്, ജില്ലാ സെക്രട്ടറി വി.രാധാകൃഷ്ണന്‍ എന്നിവരാണ് നിവേദന സംഘത്തില്‍ ഉണ്ടായിരുന്നത്.
No comments:
Post a Comment