തന്ത്രി വിളക്ക് നാളെ....
ഗുരുവായൂര്‍: ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ ഏകാദശിവിളക്ക് വ്യാഴാഴ്ച ആഘോഷിച്ചു. തന്ത്രി ചേന്നാസ് ദിേനശന്‍ നമ്പൂതിരിപ്പാടിന്റെ ആചാരപ്രധാനമായ ചുറ്റുവിളക്ക് ശനിയാഴ്ച തെളിയും.
ഊരാളന്റെ വിളക്കു ദിവസമായിരുന്ന വൃശ്ചികത്തിലെ മുപ്പെട്ടു വ്യാഴാഴ്ച ക്ഷേത്രത്തില്‍ പതിവിലേറെ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. വിളക്കിന് രാത്രി നാലാമത്തെ പ്രദക്ഷിണത്തില്‍ ഇടയ്ക്കകൊട്ടി പ്രദക്ഷിണം തുടങ്ങിയതോടെ പതിനായിരത്തോളം ദീപങ്ങള്‍ നിറഞ്ഞുകത്തി. അഞ്ചാമത്തെ പ്രദക്ഷിണം മേള അകമ്പടിയിലായിരുന്നു. കൊടിമരച്ചുവട്ടില്‍ ഇറക്കി എഴുന്നള്ളിയ്ക്കുന്നതിനു മുമ്പ് ഊരാളന്‍ മല്ലിശ്ശേരി കാരണവര്‍ ചേങ്ങലയില്‍ നടയ്ക്കല്‍ പണം സമര്‍പ്പിച്ച് നമസ്‌കരിച്ചു.
വെള്ളിയാഴ്ച തൃശ്ശൂരിലെ പി.ജി. ബാലന്റെ വകയാണ് ചുറ്റുവിളക്ക്
രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശ്ശീവേലിക്ക് തിരുവല്ലാ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളം മുന്നില്‍ നീങ്ങും. ആചാര്യന്‍ കല്ലൂര്‍ രാമന്‍കുട്ടിമാരാരുടെ തായമ്പക സന്ധ്യയ്ക്ക് നടക്കും. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഏഴ് ഇടയ്ക്കകള്‍ അകമ്പടിയാകും. അഞ്ച് നാദസ്വരങ്ങളും അണിനിരക്കും. ഇടയ്ക്ക സംഘത്തിന് തിച്ചൂര്‍ മോഹനനും നാദസ്വരത്തിന് ആസ്ഥാന വിദ്വാന്‍ കുട്ടിക്കൃഷ്ണന്‍ നായരും നേതൃത്വം നല്കും.
No comments:
Post a Comment