എന്താണ് ഇരുമുടിക്കെട്ടില്‍ നെയ്ത്തേങ്ങ കൊണ്ടുപോകാന്‍ കാരണം?
എന്തിനാണ് നെയ്ത്തേങ്ങ? എന്തിനാണ് ശബരിമലയിലെ ആഴിയില്‍ ഹവിസ്സായി നാളികേരം അര്‍പ്പിക്കുന്നത്? എന്താണ് നാളികേരത്തിന്റെ പ്രാധാന്യം? ഈ രഹസ്യമറിയാന്‍ അഥര്‍വവേദം പഠിക്കണം. യജ്ഞത്തില്‍ ഹോമകുണ്ഡത്തിനുചുറ്റും നാലുകോണില്‍ കലശം വയ്ക്കും. പാല്, ജലം, തൈര് എന്നിവ നിറച്ചാണ് കലശങ്ങള്‍ വയ്ക്കേണ്ടത്. ജലപൂര്‍ണമായ കുടം മനുഷ്യനിര്‍മ്മിതമാണ്. പ്രകൃതിയിലും ഇത്തരത്തിലൊരു കുടമുണ്ട്. അതാണ് നാളികേരം. ക്ഷീരപൂര്‍ണവും ജലം നിറഞ്ഞതും തൈരിനൊത്ത കാമ്പുള്ളതുമായ കുടം(12) നാളികേരമാണെന്ന് അഥര്‍വമന്ത്രത്തില്‍ നിന്ന് മനസ്സിലാക്കാം. കൂടാതെ ഹോമത്തിന് 'സാമഗ്രി'യായി നാളികേരവും കൂടെ നെയ്യും ഹോമിക്കുന്നു. ശബരിമലയിലെ 'ആഴി'യില്‍. ഈ മഹായാഗത്തിലെ ആഹുതി ഓരോ അയ്യപ്പനും ചെയ്യുന്നു. അയ്യപ്പന്‍മാര്‍ കറുപ്പുടുക്കുന്നത് എന്തുകൊണ്ട്?കറുപ്പുടുത്താണ് അയ്യപ്പന്‍മാര്‍ ശബരിമലയ്ക്കു പോകുന്നത്. വേദങ്ങളിലെ വര്‍ണവിജ്ഞാനീയത്തെക്കുറിച്ച് പ്രശസ്ത വേദപണ്ഡിതനായ വീരസേന്‍ വേദശ്രമി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കറുത്ത നിറമുള്ള കഴുത്തോടുകൂടിയ(13) മൃഗങ്ങളില്‍ അഗ്നിതത്ത്വം പ്രധാനമാണ്. കറുപ്പ് അഗ്നിതത്ത്വപ്രധാനമാണെന്നര്‍ത്ഥം. മുന്നോട്ടു നയിക്കുന്ന പുരോഹിതനാണ് അഗ്നി എന്ന ഋഗ്വേദമന്ത്രവും ഇവിടെ ഓര്‍ക്കുക.(14) ചുരുക്കിപ്പറഞ്ഞാല്‍ ശബരിമലയാത്രയിലെ ഓരോ ആചരണങ്ങളും യാഗക്രമങ്ങളുമായും വ്രതങ്ങള്‍ ശ്രൌതസൂത്രങ്ങളുമായും തത്ത്വങ്ങള്‍ വേദങ്ങളുമായും നേരിട്ടു തന്നെ ബന്ധപ്പെട്ടു കിടക്കുന്നു.
!!!! സ്വാമിയേ ശരണമയ്യപ്പാ !!!!
No comments:
Post a Comment