Tuesday, November 11, 2014

ഗുരുവായൂര്‍ ക്ഷേത്രം പത്തുകാരുടെ ഏകാദശി വിളക്ക് നാളെ...

ഗുരുവായൂര്‍ ക്ഷേത്രം പത്തുകാരുടെ ഏകാദശി വിളക്ക് നാളെ...

ഗുരുവായൂര്‍: ക്ഷേത്രത്തിലെ പത്തുകാര്‍ വാര്യന്മാരുടെ ഏകാദശി ചുറ്റുവിളക്ക് ബുധനാഴ്ച ആഘോഷിക്കും.
രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശ്ശീവേലിക്ക് പഞ്ചാരിമേളം അകമ്പടിയാകും. ചൊവ്വല്ലൂര്‍ മോഹനവാര്യര്‍ മേളം നയിക്കും. സന്ധ്യയ്ക്ക് നിറമാല, ദീപാലങ്കാരം, കേളി, നാദസ്വരം, തായമ്പക എന്നിവ മാറ്റുകൂട്ടും. അജിത് ഗോപന്റേതാണ് തായമ്പക. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഇടയ്ക്കകളും നാദസ്വരങ്ങളും മുന്നില്‍ നീങ്ങും.
മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ അന്ന് രാത്രി വരെ കലാപരിപാടികള്‍ അരങ്ങേറും. ഗുരുവായൂര്‍ കൃഷ്ണകുമാറിന്റെ അഷ്ടപദിയോടെയാണ് തുടക്കം.
രാത്രി എട്ടരയ്ക്ക് ഗീതാഗോവിന്ദത്തെ ആസ്പദമാക്കി ആട്ടക്കഥ 'രാധാമാധവം' അവതരിപ്പിക്കും. കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പല്‍ ബാലസുബ്രഹ്മണ്യന്‍ ചിട്ടപ്പെടുത്തിയ രാധാമാധവം കഥകളി ആദ്യമായാണ് അരങ്ങത്ത് അവതരിപ്പിക്കുന്നത്.
ക്ഷേത്രവുമായി ബന്ധപ്പെട്ട പാരമ്പര്യ അവകാശികളായ ചൊവ്വല്ലൂര്‍, വടക്കേപ്പാട്ട്, തിരുവെങ്കിടം വാര്യങ്ങളെയാണ് പത്തുകാര്‍ വാര്യന്മാര്‍ എന്ന പേരിലറിയപ്പെടുന്നത്. പത്തുദിവസം വീതമാണ് ഓരോ വാര്യത്തിന് ക്ഷേത്രത്തില്‍ പ്രവൃത്തിയുടെ അവകാശമുള്ളത്.
തിങ്കളാഴ്ച തൃശ്ശൂരിലെ ഹരേകൃഷ്ണ പല്പുവിന്റെ വിളക്ക് ആഘോഷിച്ചു.
ചൊവ്വാഴ്ച െബംഗളുരുവിലെ കെ.വി. ഗോപിനാഥ് കമ്പനി വകയാണ് ചുറ്റുവിളക്കാഘോഷം.

For more updates,pls visit & like the below page https://www.facebook.com/unniikannan

No comments:

Post a Comment