!!! സ്വാമിയേ ശരണം അയ്യപ്പാ !!!
ശബരിമലയില്‍ മേല്‍ശാന്തിയുടെ സമര്‍പ്പണമായി വമ്പന്‍ തുലാഭാരത്രാസ്....
ശബരിമല: ക്ഷേത്രത്തില്‍ തുലാഭാരത്തിന് പിച്ചളയില്‍ ഒരുക്കിയ വമ്പന്‍ തുലാസ് സമര്‍പ്പിക്കും. ഇതിന്റെ നിര്‍മാണം ശബരിമലയില്‍ പൂര്‍ത്തിയാകുന്നു. സ്ഥാനമൊഴിയുന്ന മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയാണ് ഇത് വഴിപാടായി സമര്‍പ്പിക്കുന്നത്.
മനോഹരമായ കൊത്തുപണികളുള്ള ഈ തുലാഭാരസംവിധാനത്തില്‍ ഡിജിറ്റല്‍ മാപിനിയും ഉണ്ട്. ഉപയോഗിച്ച വഴിപാടുസാധനത്തിന്റെ തൂക്കം ഭക്തന് അറിയാന്‍ കഴിയും. 350 കിലോഗ്രാം പിച്ചള ഉപയോഗിച്ച് നിര്‍മിച്ച ത്രാസില്‍ എട്ട് ആനകളുടെ മനോഹരരൂപം കൊത്തിയിട്ടുണ്ട്. തൂണുകളില്‍ വമ്പന്‍ വ്യാളീരൂപങ്ങളും ഉണ്ട്. മേല്‍ത്തട്ട് കേരളീയശൈലിയില്‍ പിത്തളയില്‍ രൂപപ്പെടുത്തിയിരിക്കുന്നു.
ഇപ്പോള്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തുന്നതിന് ബുദ്ധിമുട്ടുണ്ട്. മണ്ഡപത്തില്‍ സ്ഥാപിച്ചിരിക്കുന്ന പഴയ തുലാഭാരസംവിധാനം തിരക്കേറുന്ന സമയത്ത് ഉപയോഗിക്കാനും പ്രയാസമാണ്. പുതിയ തുലാഭാരത്തട്ട് നെയ്‌ത്തോണിക്കുമുന്നിലുള്ള ഭാഗത്താണ് വെക്കുക. ശര്‍ക്കര, പഴം, ചുക്ക്, ഉണ്ണിയപ്പം, അരവണ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് വഴിപാട് നടത്താം.
No comments:
Post a Comment