മകയിരംനാള്‍ കേരളവര്‍മ്മരാജ പന്തളം രാജപ്രതിനിധി...
പന്തളം: പന്തളത്തുനിന്ന് ജനവരി 12ന് ശബരിമലയിലേക്ക് തിരിക്കുന്ന തിരുവാഭരണഘോഷയാത്രയെ നയിക്കുന്നതിന് പന്തളം വലിയതമ്പുരാന്റെ പ്രതിനിധിയായി മകയിരംനാള്‍ കേരളവര്‍മ്മരാജയെ തിരഞ്ഞെടുത്തു. പന്തളം വലിയതമ്പുരാന്‍ രേവതിനാള്‍ പി.രാമവര്‍മ്മരാജയും കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികളും ചേര്‍ന്നാണ് രാജപ്രതിനിധിയെ നിശ്ചയിച്ചത്.
കോട്ടയം നട്ടാശ്ശേരി കാഞ്ഞിരക്കാട് ഇല്ലത്ത് കെ.എന്‍.നാരായണന്‍ നമ്പൂതിരിയുടെയും പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ തിരുവോണംനാള്‍ അംബത്തമ്പുരാട്ടിയുടെയും മൂത്ത മകനാണ് കേരളവര്‍മ്മരാജ. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ 39 വര്‍ഷത്തെ സേവനത്തിനുശേഷം സീനിയര്‍ ചാര്‍ജ്ജ്മാനായി വിരമിച്ചു. പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം വൈസ് പ്രസിഡന്റും പന്തളം പാലസ് വെല്‍ഫെയര്‍ സൊസൈറ്റി അംഗവുമാണ്. കൊച്ചി രാജകുടുംബാംഗം രാധികാ രാജയാണ് ഭാര്യ. മൈഥിലിരാജ, അതുല്‍രാജ എന്നിവരാണ് മക്കള്‍. മരുമകന്‍: രഞ്ജിത്ത് രാജന്‍.
ജനവരി 12ന് തിരുവാഭരണ ഘോഷയാത്രയെ നയിക്കാനായി പല്ലക്കിലേറിയാണ് രാജപ്രതിനിധി ശബരിമലയിലേക്ക് തിരിക്കുന്നത്. ഘോഷയാത്രയ്ക്ക് മുന്നോടിയായി, കൊട്ടാരത്തിലും വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രത്തിലും ശബരിമലയാത്രയിലും മടക്കയാത്രയിലുമൊക്കെ രാജപ്രതിനിധി ആചാരപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
No comments:
Post a Comment