പഴനിയില്‍ കാര്‍ത്തികോത്സവം 29ന് തുടങ്ങും...
പഴനി: പഴനിമലക്ഷേത്രത്തില്‍ തിരുകാര്‍ത്തികോത്സവം 29ന് കാപ്പുകെട്ടുന്ന ചടങ്ങോടുകൂടി തുടങ്ങും. ഡിസംബര്‍ അഞ്ചിനാണ് മഹാകാര്‍ത്തിക ദീപംതെളിയിക്കല്‍. ഏഴുദിവസമാണ് ഉത്സവം. 29ന് 5.30ന് സായ് രക്ഷാപൂജയെത്തുടര്‍ന്ന് ഷണ്മുഖന്‍, ചിന്നകുമാരസ്വാമി, മൂലവര്‍ ദണ്ഡായുധപാണിസ്വാമി, വള്ളി, ദൈവാന, ദ്വാരപാലകര്‍, ഗണപതി, മയില്‍വാഹനത്തിനും കാപ്പുകെട്ടുന്ന ചടങ്ങ് നടക്കും.
ഉത്സവദിവസങ്ങളില്‍ യാഗശാലപൂജ, ഷണ്മുഖാര്‍ച്ചന, മഹാദീപാരാധന എന്നീ പരിപാടികള്‍ക്കുശേഷം ചിന്നകുമാരസ്വാമി സ്വര്‍ണപ്പല്ലക്കില്‍ എഴുന്നള്ളിപ്പ് നടക്കും. നാലിന് ഭരണിദീപം തെളിയിക്കും.
മഹാതിരുകാര്‍ത്തികോത്സവദിവസം പുലര്‍ച്ചെ നാലിന് നട തുറക്കും. വൈകീട്ട് 4.30ന് ചിന്നകുമാരസ്വാമി സ്വര്‍ണമയില്‍വാഹനത്തില്‍ എഴുന്നള്ളിപ്പ് നടത്തും. ആറുമണിക്ക് മഹാകാര്‍ത്തികദീപം തെളിയിച്ചതിനുശേഷം ചൊക്കപ്പന കത്തിക്കുന്ന പരിപാടിയും നടക്കും. പഴനി തിരുആവിനന്‍കുടി ക്ഷേത്രത്തിലും പഴനി പെരിയനായകിയമ്മന്‍ ക്ഷേത്രത്തിലും പഴനി മലക്ഷേത്രത്തില്‍ ദീപം തെളിയിച്ചതിനുശേഷം ദീപം തെളിയിക്കലും ചൊക്കപ്പന കത്തിക്കുന്ന പരിപാടിയും നടക്കും.
No comments:
Post a Comment