Sunday, November 16, 2014

തിങ്കളാഴ്ച മുതല്‍ പഞ്ചഗവ്യാഭിഷേകം ഗുരുവായൂരില്‍ മണ്ഡലശുദ്ധി തുടങ്ങി....

!!! ഓം നമോ നാരായണായ !!!

തിങ്കളാഴ്ച മുതല്‍ പഞ്ചഗവ്യാഭിഷേകം ഗുരുവായൂരില്‍ മണ്ഡലശുദ്ധി തുടങ്ങി....

ഗുരുവായൂര്‍: മണ്ഡലകാല മുന്നോടിയായുള്ള ശുദ്ധിച്ചടങ്ങുകള്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച ആരംഭിച്ചു. ഞായറാഴ്ച രാവിലെ ശീവേലി കഴിഞ്ഞാല്‍ ഏഴിന് ബിംബശുദ്ധി നടക്കും. ഇത് രണ്ടര മണിക്കൂര്‍ നീളും. ഈസമയത്ത് നാലമ്പലത്തിനകത്ത് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ചടങ്ങുകള്‍ക്ക് തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് നേതൃത്വം നല്‍കും. തന്ത്രി സതീശന്‍ നമ്പൂതിരിപ്പാട് ചടങ്ങുകള്‍ നിര്‍വ്വഹിക്കും.
തിങ്കളാഴ്ച മുതല്‍ ഗുരുവായൂരപ്പന് വിശേഷപഞ്ചഗവ്യാഭിഷേകം തുടങ്ങും. വിശിഷ്ട വേദ മന്ത്രധാരയുമുണ്ടാകും. നാല്പത് ദിവസത്തെ പഞ്ചഗവ്യാഭിഷേകത്തിനുശേഷം മണ്ഡല സമാപന ദിവസം കളഭം അഭിഷേകം ചെയ്യും.
വൃശ്ചികം ഒന്നു മുതല്‍ ധനു ഒന്നു വരെ ക്ഷേത്രത്തില്‍ രാവിലെ ശീവേലിക്ക് പ്രത്യേക വാദ്യങ്ങളോടെ അഞ്ച് പ്രദക്ഷിണം ഉണ്ടാകും.

No comments:

Post a Comment