ശബരിമല: വയോധികര്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ദര്‍ശനസംവിധാനം ശബരിമല സന്നിധാനത്ത് ഒരുങ്ങുന്നു. തിരുമുറ്റത്ത് ക്ഷേത്രത്തിന്റെ വടക്കുവശത്താണ് ഇതിന്റെ സ്ഥാനം. വി.ഐ.പി. ദര്‍ശനത്തിനുള്ള മേല്‍പ്പാലത്തിന്റെ എതിര്‍വശത്താണിത്. നെയ്യഭിഷേകത്തിനായി അയ്യപ്പന്‍മാര്‍ കാത്തുനില്‍ക്കുന്നതിനോടു ചേര്‍ന്നാണ് പുതിയ മേല്‍പ്പാലം സ്ഥാപിച്ചത്.
ദര്‍ശനം ഇങ്ങനെ
പതിനെട്ടാംപടി കയറി ആദ്യം സാധാരണപോലെ ദര്‍ശനം നടത്തണം. മേല്‍പ്പാലംകയറി വേണം ഇത്. പിന്നെ വടക്കേ നടയിലൂടെ കയറിവന്നുവേണം മുതിര്‍ന്നവരും കുട്ടികളും സുഗമദര്‍ശനത്തിന് കാത്തുനില്‍ക്കാന്‍. നെയ്യഭിഷേകത്തിന് കാത്തുനില്‍ക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഇവിടെ മേല്‍പ്പാലം പ്രത്യേകം നിര്‍മ്മിച്ചത്.
നേട്ടങ്ങള്‍
പ്രായമായവര്‍ക്കും കുട്ടികള്‍ക്കും നേരെ സോപാനത്തില്‍വന്ന് ദര്‍ശനംനടത്താം. ദര്‍ശനം കഴിഞ്ഞാല്‍ വടക്കേനടയിലൂടെ പുറത്തിറങ്ങാം. മുന്പ് മേല്‍പ്പാലം കയറിവന്നാലും നടയില്‍ എത്തുമ്പോള്‍ തള്ളിമാറ്റുന്നു എന്നായിരുന്നു പരാതി. ഈ പ്രശ്‌നത്തിനാണ് പരിഹാരം കാണുന്നത്. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് പ്രത്യേകസൗകര്യം ഒരുക്കണം എന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഇതാണിപ്പോള്‍ സാക്ഷാത്കരിക്കുന്നത്.
For more updates,pls visit & like the below page https://www.facebook.com/unniikannan
No comments:
Post a Comment