Wednesday, November 19, 2014

ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭനെ നടയിരുത്തിയതിന്റെ അറുപതാം വാര്‍ഷികാഘോഷച്ചടങ്ങിനിടെ ഗുരുവായൂരപ്പനെ വണങ്ങുന്ന പത്മനാഭന്‍...

പത്മനാഭനെ ഗുരുവായൂര്‍ നമിച്ചു; ആദരവോടെ...

ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭനെ നടയിരുത്തിയതിന്റെ അറുപതാം വാര്‍ഷികാഘോഷച്ചടങ്ങിനിടെ ഗുരുവായൂരപ്പനെ
വണങ്ങുന്ന പത്മനാഭന്‍...

ഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ഗജോപാസനയുടെ ഷഷ്ടിപൂര്‍ത്തി പിന്നിട്ട ഗുരുവായൂര്‍ പത്മനാഭനെ ക്ഷേത്രനഗരി ഭക്ത്യാദരപൂര്‍വ്വം ആദരിച്ചു. ഗുരുപവനപുരിക്ക് മറ്റൊരു ഉത്സവാഘോഷം പകര്‍ന്ന ആദരച്ചടങ്ങില്‍ ഗജതമ്പുരാനെ നമിക്കാനും വരവേല്‍ക്കാനും ആയിരങ്ങളാണ് എത്തിയത്.

ചൊവ്വാഴ്ച സന്ധ്യയോടെ കിഴക്കേ നട മഞ്ജുളാലില്‍ നിന്നായിരുന്നു തുടക്കം. ആനക്കോട്ടയിലെ കൊമ്പന്‍ താരങ്ങളായ വലിയ കേശവന്റെയും ഇന്ദ്രസെന്നിന്റെയും അകമ്പടിയില്‍ ഗുരുവായൂര്‍ പത്മനാഭന്‍ തലപ്പൊക്കത്തോടെ നിന്നു. ആദ്യം ഗുരുവായൂരപ്പന്റെ കളഭം നെറ്റിയില്‍ ചാര്‍ത്തിയശേഷം മധുരയില്‍നിന്നു കൊണ്ടുവന്ന വര്‍ണമനോഹരമായ പൊന്നാട ആനപ്പുറത്ത് ചാര്‍ത്തി.
ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ കസവുപട്ടും പൂമാലയും അണിയിച്ചു.

No comments:

Post a Comment