ക്ഷേത്രത്തിന് കാവലാളായി കോഴി...
ഗുരുവായൂര്‍: മമ്മിയൂര്‍ ക്ഷേത്രത്തിലെ ഭഗവതിയുടെ സന്നിധിയില്‍ എത്തിയാല്‍ അവിടെ രാപകല്‍ കാവലാളായി ഒരു കോഴിയെ കാണാം. ആര്‍ക്കും ശല്യമാകാതെ ക്ഷേത്രാങ്കണത്തില്‍ രക്ഷകനെപോലെ ഓടിനടക്കുന്ന ഈ പിടക്കോഴി 15 വര്‍ഷമായി ഭക്തരുടെ കൗതുക കാഴ്ചയാണ്.
ക്ഷേത്രത്തിലെ നിവേദ്യ സാധനങ്ങളും ഭക്തര്‍ നല്‍കുന്ന പ്രസാദവുമാണ് കോഴിയുടെ ഇഷ്ടഭക്ഷണം. അതിനു പുറമേ ഇടക്കിടെ നെല്ലും മലരും കിട്ടിയാല്‍ നന്ന്. കോഴിയുടെ ഇഷ്ടം നോക്കാന്‍ ക്ഷേത്രം അധികൃതരും താത്പര്യമെടുക്കാറുണ്ട്. മേല്‍ശാന്തി പി. എം. മുരളി നമ്പൂതിരിക്ക് കോഴിയെ ഊട്ടാന്‍ താത്പര്യമേയുള്ളു. എപ്പോഴും ഭഗവതിയുടെ അടുത്ത് കാണുന്നതുകൊണ്ട് കോഴിക്ക് പേരുമിട്ടു- ഭഗവതിക്കോഴി.
ക്ഷേത്ര നടയടച്ചാല്‍ കോഴി മതിലരികില്‍ എവിടെയെങ്കിലും കൂടും. നട തുറന്നാല്‍ വീണ്ടും ഭഗവതിയുടെ തണലിലേയ്ക്ക്. ക്ഷേത്രപരിസരങ്ങളില്‍ ചിക്കിച്ചികഞ്ഞ് വൃത്തികേടാക്കുകയോ കാഷ്ഠിക്കുകയോ ചെയ്യാറില്ലെന്നതാണ് കോഴിയുടെ പ്രത്യേകതയെന്ന് ക്ഷേത്രം ജീവനക്കാര്‍ പറയുന്നു.
ഒരു കോഴിയുടെ ആയുസ്സ് ശരാശരി 5-6 വര്‍ഷമാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ ഈ കോഴിയെ മമ്മിയൂരില്‍ കാണാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായെന്ന് ക്ഷേത്രം അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു . എവിടെ നിന്ന് വന്നുവെന്ന് ആര്‍ക്കും അറിയില്ല. ഏതെങ്കിലും ഭക്തര്‍ ക്ഷേത്രസന്നിധിയില്‍ സമര്‍പ്പിച്ചുപോയതാകാമെന്നാണ് കരുതുന്നത്.
For more updates,pls visit & like the below page https://www.facebook.com/unniikannan
No comments:
Post a Comment