!!! സ്വാമിയേ ശരണം അയ്യപ്പാ !!!
ശബരിമല തീര്‍ത്ഥാടകര്‍ക്കായി ശ്രീകുരുംബക്കാവില്‍ ഇടത്താവളം ഒരുങ്ങി....
കൊടുങ്ങല്ലൂര്‍: വടക്കന്‍ മേഖലകളില്‍നിന്നുള്ള ശബരിമലഭക്തന്‍മാര്‍ക്കായി കൊടുങ്ങല്ലൂര്‍ ശ്രീകുരുംബഭഗവതി ക്ഷേത്രസന്നിധിയില്‍ ഇടത്താവളമൊരുങ്ങുന്നു. മദ്ധ്യകേരളത്തിലെ പ്രമുഖ ഇടത്താവളങ്ങളിലൊന്നാണ് പത്ത് ഏക്കറോളം വരുന്ന ശ്രീകുരുംബക്കാവ്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും, േേക്ഷത്രാപദേശകസമിതിയുടെയും നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍. ക്ഷേത്ര സങ്കേതത്തിലെത്തുന്ന എല്ലാ അയ്യപ്പഭക്തന്‍മാര്‍ക്കും േേക്ഷത്രാപദേശക സമിതി വടക്കെ നടയില്‍ പ്രാതലും, ശ്രീകുരുംബ സേവാസമിതി ഉച്ചയ്ക്ക് അന്നദാനവും, ക്ഷേത്രസംരക്ഷണ സമിതി വൈകീട്ട് കഞ്ഞിയും നല്‍കും. തെക്കെനടയിലും വടക്കെനടയിലും അയ്യപ്പഭക്തന്‍മാര്‍ക്ക് വിരിവെയ്ക്കുന്നതിന് വിശ്രമ കേന്ദ്രം ഒരുങ്ങിക്കഴിഞ്ഞു. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള എല്ലാവിധ സൗകര്യങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ശുദ്ധജലവിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന അയ്യപ്പഭക്തന്‍മാര്‍ തെക്കെനടയില്‍ കൂട്ടംകൂട്ടമായി ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നത് പതിവുള്ളതാണ്. ഇവര്‍ക്ക് ഇതിന് തടസ്സം വരാതിരിക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തു കഴിഞ്ഞു.
ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം വൃശ്ചികം ഒന്ന് മുതല്‍ സ്‌പെഷല്‍ കൗണ്ടറും ഇന്‍ഫര്‍മേഷന്‍ കൗണ്ടറും ആരംഭിക്കുമെന്നും ദേവസ്വം മാനേജര്‍ സുനില്‍ കര്‍ത്ത അറിയിച്ചു.
No comments:
Post a Comment