Monday, November 10, 2014

ഗുരുവായൂരില്‍ എസ്.ബി.ടി. വിളക്കിന് ആഘോഷത്തിളക്കം...

ഗുരുവായൂരില്‍ എസ്.ബി.ടി. വിളക്കിന് ആഘോഷത്തിളക്കം...

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സമ്പൂര്‍ണ്ണ നെയ്വിളക്ക് ഞായറാഴ്ച ആഘോഷിച്ചു. രാവിലെ പഞ്ചാരിമേള അകമ്പടിയിലായിരുന്നു രണ്ടരമണിക്കൂര്‍ നീണ്ട കാഴ്ചശ്ശീവേലി. കിഴക്കൂട്ട് അനിയന്‍മാരാര്‍ അമരക്കാരനായി. ഉച്ചതിരിഞ്ഞും രാത്രിയും നടന്ന എഴുന്നള്ളിപ്പിന് പഞ്ചവാദ്യമായിരുന്നു മുന്നില്‍. ചോറ്റാനിക്കര വിജയന്‍ പഞ്ചവാദ്യം നയിച്ചു. സന്ധ്യയ്ക്ക് കേളി, ഗുരുവായൂര്‍ മുരളിയുടെ നാദസ്വരം, കിള്ളിക്കുറിശ്ശിമംഗലം ശ്രീഹരിയുടെ തായമ്പക എന്നിവയും ശ്രദ്ധേയമായി. മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ബാങ്കിന്റെ വിവിധ ശാഖകളിലെ ജീവനക്കാരുടെ കലാപരിപാടികള്‍ അരങ്ങേറി. പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍ നയിച്ച ഭക്തിഗാനമേള സന്ധ്യയെ സമ്പന്നമാക്കി. ബാങ്ക് മാനേജിങ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണന്‍, ജനറല്‍ മാനേജര്‍മാരായ കേശവകുമാര്‍, ഹരിശങ്കര്‍ എന്നിവര്‍ ദര്‍ശനത്തിനെത്തി. ബാങ്ക് ചീഫ് മാനേജര്‍ ജി. സുഭാഷ് ആഘോഷക്കമ്മിറ്റി സെക്രട്ടറി സി.എം. സേതുമാധവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിങ്കളാഴ്ച തൃശ്ശൂര്‍ ഹരേകൃഷ്ണ പല്പുവിന്റെ വക വിളക്ക് ആഘോഷിക്കും.

For more updates,pls visit & like the below page https://www.facebook.com/unniikannan

No comments:

Post a Comment