!!! സ്വാമിയേ ശരണം അയ്യപ്പാ !!!
ശബരിമല സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
തിരുവനന്തപുരം: ശബരിമല തീര്‍ഥാടത്തിനോട് അനുബന്ധിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായി സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അഖിലേന്ത്യാതലത്തില്‍ യാത്രക്കാര്‍ക്ക് ശബരിമലയിലേക്കുള്ള തീവണ്ടികളെക്കുറിച്ച് വിവരം നല്‍കുന്നതിനായി ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി - 1322.
ചെങ്ങന്നൂര്‍, കോട്ടയം റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചു. പമ്പയിലെ റിസര്‍വേഷന്‍ കൗണ്ടര്‍ 17 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പോലീസ്, കെ.എസ്.ആര്‍.ടി.സി, ആരോഗ്യവകുപ്പ്, റവന്യു അധികൃതരുടെ സഹായ കൗണ്ടറുകള്‍ തുറക്കും. തിരക്ക് കുറയ്ക്കുന്നതിനായി അധിക ടിക്കറ്റ്കൗണ്ടറുകള്‍ തുറക്കും. തീര്‍ഥാടകരെ സഹായിക്കുന്നതിനായി ആര്‍.പി.എഫ് ഹെല്‍പ്പ്‌ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും.
ചെങ്ങന്നൂര്‍, കോട്ടയം സ്റ്റേഷനുകളില്‍ തീര്‍ഥാടകര്‍ക്ക് പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. തീവണ്ടികളില്‍ മെച്ചപ്പെട്ട ഭക്ഷണം വിതരണം ചെയ്യുന്നതിന് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും റെയില്‍വേ അറിയിച്ചു.
No comments:
Post a Comment