Wednesday, November 19, 2014

ശബരിമല വികസന അതോറിറ്റി രൂപവത്കരിക്കണം -കുമ്മനം രാജശേഖരന്‍...

ശബരിമല വികസന അതോറിറ്റി രൂപവത്കരിക്കണം -കുമ്മനം രാജശേഖരന്‍...

ശബരിമല: ശബരിമലവികസനം കാര്യക്ഷമമാക്കാന്‍ വികസന അതോറിറ്റി രൂപവത്കരിക്കണമെന്ന് അയ്യപ്പസേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശബരിമല വികസനത്തിനായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കോടിക്കണക്കിന് രൂപ അനുവദിച്ചാല്‍ അത് എങ്ങനെ ചെലവഴിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. സ്വതന്ത്രാധികാരമുള്ള അതോറിറ്റിയാണ് ഇതിനാവശ്യം. 2000ല്‍ ഭക്തരോടുപോലും ആലോചിക്കാതെ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ കാലഹരണപ്പെട്ടതാണ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത് നടപ്പായിട്ടില്ല. ഇനി നടപ്പാക്കിയിട്ട് കാര്യവുമില്ല. ശബരിമല ഉന്നതാധികാരസമിതിക്ക് ഒരു അധികാരവുമില്ല. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ ചോദിക്കാന്‍ പോലും അവര്‍ക്ക് കഴിയുന്നില്ല. അന്നദാനകേന്ദ്രങ്ങള്‍ തടയുന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമനില്‍ കേസ് എടുക്കണം. അയ്യപ്പസന്നിധിയിലെ അന്നദാനം തടയുന്നത് ഹോട്ടലുകളെ സഹായിക്കാനാണ്. കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടാന്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ പ്ലാനില്‍ നിര്‍ദ്ദേശമുള്ളതാണ്. എന്നിട്ടും തടസ്സമെന്താണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment