Saturday, November 22, 2014

മണ്ഡലകാലത്ത് ശബരിമലയില്‍ വൈദ്യുതി മുടങ്ങരുത് -ഹൈക്കോടതി...

മണ്ഡലകാലത്ത് ശബരിമലയില്‍ വൈദ്യുതി മുടങ്ങരുത് -ഹൈക്കോടതി...

കൊച്ചി: മണ്ഡലകാലത്ത് പമ്പ മുതല്‍ സന്നിധാനം വരെയുളള ഭാഗത്ത് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പുവരുത്താന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാന്‍ കെ.എസ്.ഇ.ബി. നടപടിയെടുക്കണം.

പമ്പ, സന്നിധാനം, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ മണ്ഡലകാലത്ത് വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ മതിയായ ജനറേറ്ററുകള്‍ സ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംവിധാനമൊരുക്കണം. മണ്ഡലകാലത്ത് വൈദ്യുതി മുടങ്ങിയത് സംബന്ധിച്ച് ശബരിമല സ്‌പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി.വി. ആശ എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

No comments:

Post a Comment