ഗുരുവായൂരപ്പന് ഇന്നുമുതല്‍ വേദമന്ത്രധാര...
ഗുരുവായൂര്‍: മണ്ഡലകാലം തിങ്കളാഴ്ച ആരംഭിക്കുന്നതോടെ ഗുരുവായൂരപ്പന് അതിവിശേഷ വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും തുടങ്ങും.
മണ്ഡലകാലം 41 ദിവസവും രാവിലെ ശീവേലിക്കുശേഷമാണ് വിശിഷ്ടവേദമന്ത്രധാര. ശ്രീലകത്ത് മൂലവിഗ്രഹത്തിന് മുകളില്‍ ധാരക്കിടാരമായ വെള്ളിപ്പാത്രം കെട്ടി തീര്‍ത്ഥം നിറച്ചാണ് മന്ത്രധാര. മണിക്കിണറിലെ പവിത്രതീര്‍ത്ഥമാണ് ധാരക്കിടാരത്തില്‍ വേദമന്ത്രങ്ങള്‍ ഉരുവിട്ട് നിറയ്ക്കുക.
ദര്‍ഭപ്പുല്ലിലൂടെ മന്ത്രതീര്‍ത്ഥം ഗുരുവായൂരപ്പന്റെ ശിരസ്സിലേക്ക് ഒഴുകുമ്പോള്‍ ഓതിക്കന്മാര്‍ വേദമന്ത്രങ്ങള്‍ ഉറക്കെ ചൊല്ലും. മന്ത്രധാരയ്ക്കുശേഷം ഉച്ചപ്പൂജയ്ക്ക് മുന്‍പ് പഞ്ചഗവ്യം അഭിഷേകം ചെയ്യും.
40 ദിവസം പഞ്ചഗവ്യാഭിഷേകം ഉണ്ടാകും. നാല്പത്തിയൊന്നാം ദിവസം സാമൂതിരിരാജയുടെ വക കളഭാട്ടം നടക്കും.
വൃശ്ചികം ഒന്നു മുതല്‍ ക്ഷേത്രത്തില്‍ രാവിലെ നടക്കുന്ന ശീവേലിക്ക് അഞ്ച് പ്രദക്ഷിണമുണ്ടാകും. വിശേഷവാദ്യങ്ങളായ മരപ്പാണി, ഇടുതുടി, വീരാണം എന്നിവയും ഉണ്ടാകും. തിടമ്പേറ്റുന്ന ആനയ്ക്ക് പ്രത്യേക നെറ്റിപ്പട്ടമാണ് ഉപയോഗിക്കുക.
No comments:
Post a Comment