!!! സ്വാമിയേ ശരണം അയ്യപ്പാ !!!
മണ്ഡലപൂജയ്ക്കായി ശബരിമല നട തുറന്നു...
ശബരിമല: ശരണംവിളകിള് കൊണ്ട് പുണ്യമലയുടെ മനം നിറഞ്ഞ സായാഹ്നത്തില്‍ മണ്ഡലപൂജയ്ക്കായി ശബരിമല നടന്ന തുറന്നു. വൈകീട്ട് 5.30ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നാരായണന് നമ്പൂതിരി ധര്‍മശാസ്താക്ഷേത്രനട തുറന്ന് പൂജ ആരംഭിച്ചു. ഇതോടെ 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാലത്തിന് തുടക്കമായി.
നട തുറന്ന് ദീപം തെളിച്ചശേഷം, മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി താഴെ തിരുമുറ്റത്തെ ആഴി ജ്വലിപ്പിച്ചു. തുടര്‍ന്ന് ഭക്തരെ പടികയറ്റിവിട്ടു. നടതുറക്കുന്നതും കാത്ത് സന്നിധാനം മുതല്‍ ശരംകുത്തിവരെ ഭക്തരുടെ നിര നീണ്ടു.
ഇന്നു രാത്രി ഏഴിന് സന്നിധാനത്തെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ അവരോധച്ചടങ്ങ്. സന്നിധാനത്ത് ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരി, മാളികപ്പുറത്ത് എസ്.കേശവന് നമ്പൂതിരി എന്നിവരാണ് നിയുക്ത മേല്‍ശാന്തിമാര്‍.
വൃശ്ചികം ഒന്നായ തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് പുതിയ മേല്‍ശാന്തി നട തുറക്കും. നെയ്യഭിഷേകം അടക്കമുള്ള പതിവുപൂജകള്‍ തുടര്‍ന്നുണ്ടാകും.
തീര്‍ഥാടകരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാര്‍ വകുപ്പുകളും. 25 ലക്ഷം ടിന് അരവണ, അഞ്ചു ലക്ഷം പാക്കറ്റ് അപ്പം എന്നിവ കരുതല്‍ശേഖരമായുണ്ട്. അരവണ, അപ്പം, വിഭൂതി പ്രസാദം എന്നിവ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഇക്കുറിയുണ്ട്.
http://travancoredevaswomboard.org/ എന്നതാണ് വെബ്സൈറ്റ് വിലാസം. ഇങ്ങനെ ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രസാദം നല്കാന് വടക്കേനടയില്‍ പ്രത്യേക കൗണ്ടര്‍ ഉണ്ടാകും. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് വരുന്നവരുടെ പരിശോധന ഇക്കുറി പമ്പയിലാണ്.
ഡിസംബര്‍ 27നാണ് ഇത്തവണത്തെ മണ്ഡലപൂജ. അന്ന് രാത്രി 10ന് നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിന് ഡിസംബര്‍ 30ന് വൈകീട്ട് 5.30ന് വീണ്ടും നട തുറക്കും. ജനവരി 14നാണ് മകരവിളക്ക്. ജനവരി 20ന് രാവിലെ 7ന് നട അടയ്ക്കും. അന്ന് പന്തളരാജപ്രതിനിധിക്ക് മാത്രമായിരിക്കും ദര്‍ശനം ഉണ്ടാകുക.
www.facebook.com/unniikannan
No comments:
Post a Comment