Monday, November 17, 2014

ഗുരുവായൂരില്‍ ഇന്നുമുതല്‍ വൈകീട്ട് മൂന്നരയ്ക്ക് നട തുറക്കും...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂരില്‍ ഇന്നുമുതല്‍ വൈകീട്ട് മൂന്നരയ്ക്ക് നട തുറക്കും...

ഗുരുവായൂര്‍: മണ്ഡലകാലം ആരംഭിക്കുന്നതോടെ തിങ്കളാഴ്ച മുതല്‍ ഗുരുവായൂര്‍ ക്ഷേത്രനട വൈകുന്നേരം ഒരു മണിക്കൂര്‍ നേരത്തേ തുറക്കും. നാലരയ്ക്ക് തുറന്നിരുന്ന ശ്രീലകവാതില്‍ മണ്ഡലകാലം കഴിയുന്നതുവരെ മൂന്നരയ്ക്ക് തുറക്കും.
വഴിപാട് ശീട്ടാക്കാനുള്ള കൗണ്ടറുകള്‍ നാലുമണിക്ക് പ്രവര്‍ത്തനം തുടങ്ങും. അഞ്ച് മണിക്കായിരുന്നു തുറന്നിരുന്നത്. പ്രസാദ വിതരണ കൗണ്ടറുകളും നാലിന് തുറക്കും.
വൃശ്ചികപ്പുലരിയില്‍ ക്ഷേത്രത്തിലെ ഉപദേവനായ അയ്യപ്പനുമുന്നില്‍ ശബരിമലയ്ക്ക് മാലയിടാന്‍ ഞായറാഴ്ച സംക്രമസന്ധ്യയില്‍ തന്നെ നൂറുകണക്കിന് ഭക്തരാണ് ഗുരുവായൂരില്‍ എത്തിയിട്ടുള്ളത്.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമുതല്‍ അയ്യപ്പനു മുന്നില്‍ ഭക്തര്‍ മാലയിടാന്‍ തുടങ്ങും. 10 രൂപയാണ് ടിക്കറ്റ്.
ക്ഷേത്രത്തില്‍ കെട്ടുനിറയ്ക്കാന്‍ 20 രൂപയുടെ രശീതി വാങ്ങണം. 15-ഓളം ഗുരുസ്വാമിമാര്‍ ക്ഷേത്രത്തിലുണ്ടാകും. കെട്ടുനിറസാധനങ്ങള്‍ ലഭ്യമാക്കാന്‍ ദേവസ്വം കരാര്‍ കൊടുത്തിട്ടുണ്ട്. 4 ലക്ഷം രൂപയ്ക്കാണ് ഒരാള്‍ ടെന്‍ഡര്‍ എടുത്തിട്ടുള്ളത്. ഒരു കെട്ടു നിറയ്ക്കാനുള്ള സാധനങ്ങള്‍ക്ക് 250 രൂപ നല്‍കണം. ക്ഷേത്രത്തിനു പുറത്താണ് കൗണ്ടര്‍. അയ്യപ്പന്‍മാര്‍ക്ക് വിരിവെയ്ക്കാനും ദേവസ്വം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കേ തീര്‍ത്ഥക്കുളത്തിനു പടിഞ്ഞാറുഭാഗത്തുള്ള ഹാളിലാണ് വിരിവെയ്ക്കാനുള്ള സൗകര്യം.

No comments:

Post a Comment