!!! ഓം നമോ നാരായണായ !!!
ഗുരുവായൂരില്‍ ദേവസ്വം ഭരണസമിതിയുടെ ഏകാദശിവിളക്ക് ഇന്ന്...
ഗുരുവായൂര്‍: ദേവസ്വം ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് നടത്തുന്ന ഏകാദശിവിളക്ക് ചൊവ്വാഴ്ച ആഘോഷിക്കും.
രാവിലെയും ഉച്ചതിരിഞ്ഞും മേളത്തോടെയാണ് കാഴ്ചശ്ശീവേലി.
രാത്രി വിളക്കെഴുന്നള്ളിപ്പിന് വിശേഷ ഇടയ്ക്ക പ്രദക്ഷിണം നടക്കും. ഗജരത്‌നം പത്മനാഭന്‍ കോലമേറ്റും. ഇക്കൊല്ലം 31 ദിവസത്തെ ഏകാദശി ചുറ്റുവിളക്കില്‍ രണ്ടുതവണയാണ് പത്മനാഭന്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് എത്തുന്നത്. അതില്‍ ആദ്യത്തേതാണ് ചൊവ്വാഴ്ച. പിന്നീട് ഡിസംബര്‍ രണ്ടിന് ഏകാദശിനാളിലും പത്മനാഭന്‍ കോലമേറ്റും.
ഞായറാഴ്ച ഇ.ടി. സോമസുന്ദരന്റെ വക ഏകാദശിവിളക്ക് ആഘോഷിച്ചു. സന്ധ്യയ്ക്ക് വിജേഷ് പറമ്പന്തള്ളിയുടെ തായമ്പക നടന്നു. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഇടയ്ക്കകളും നാദസ്വരങ്ങളും അണിനിരന്നു. കൊമ്പന്‍ വലിയ കേശവന്‍ കോലമേറ്റി. തിങ്കളാഴ്ച കൊല്ലം പി. ഗംഗാധരന്‍ പിള്ളയുടേതാണ് ചുറ്റുവിളക്ക്.
ഞായറാഴ്ച ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടു. 740 കുട്ടികള്‍ക്ക് ചോറൂണ്‍ വഴിപാട് നടന്നു. മൂന്നുലക്ഷം രൂപയുടേതായിരുന്നു പാല്‍പ്പായസം വഴിപാട്. 60,000 രൂപയുടെ നെയ്പ്പായസവും തയ്യാറാക്കി.
റെയില്‍വേയെ മെച്ചപ്പെടുത്താന്‍ രൂപവത്കരിച്ച സമിതിയുടെ അധ്യക്ഷനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഇ. ശ്രീധരന്‍ ഞായറാഴ്ച സന്ധ്യയ്ക്ക് ക്ഷേത്രത്തിലെത്തി. ഗുരുവായൂരപ്പന്റെ ദീപാരാധന കണ്ട് തൊഴുതു.
No comments:
Post a Comment