വൈശാഖോത്സവം നടക്കുന്ന അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ കയ്യാലകളില്‍ രണ്ട് കയ്യാലകള്‍ പൂര്‍ണ്ണമായും ഒരെണ്ണം ഭാഗികമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല ക്ഷേത്ര ഊരാളന്മാര്‍ക്ക് വേണ്ടി ഉത്സവകാലത്ത് താത്കാലികമായി നിര്‍മ്മിക്കുന്ന ഓലകൊണ്ട് മേഞ്ഞ കയ്യാലകളാണ് കത്തിനശിച്ചത് ആക്കല്‍,കുളങ്ങരയേത്ത് തറവാട്ടുകാരുടെ കയ്യാലകള്‍ പൂര്‍ണ്ണമായും നശിച്ചു. ക്ഷേത്ര ചെയര്‍മാന്‍ തിട്ടയില്‍ ബാലന്‍ നായരുടെ കയ്യാല ഭാഗികമായി നശിച്ച നിലയിലാണ് ആക്കല്‍ കയ്യാലയിലെ അടുപ്പില്‍ നിന്ന് തീ പടര്‍ന്നതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നു. ദേവസ്വം ജീവനക്കാരും പോലീസുകാരും ദര്‍ശനത്തിനെത്തിയ ഭക്തരില്‍ ചിലരും ചേര്‍ന്നാണ് തീയണച്ചത്. ഉച്ച ശീവേലി കഴിഞ്ഞ സമയത്തായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
No comments:
Post a Comment