ഇഷ്ടകാര്യസിദ്ധിക്കു ശയനപ്രദക്ഷണം ഇവിടെ നടത്തുന്നത് ഏറെ ഉത്തമമാണ്. തിരുവൻചിറയിലെ ചെളിവെളളത്തിലൂടെയാണ് ശയന പ്രദക്ഷിണം വയ്ക്കുന്നത്. മാറാദുരിതങ്ങൾക്ക് ആൾരൂപം ഒഴിപ്പിക്കൽ എന്ന ചടങ്ങ് മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെയുണ്ട്. അതിരാവിലെ 7 മണിക്കു തന്നെ എത്തി വഴിപാടുകൾക്ക് രസീതെഴുതേണ്ടതാണ്. കുടം ഒഴിപ്പിക്കൽ അതിവിശിഷ്ടമാണ്. രാവിലെ 8 മണിയോടെ രസീതെഴുതിയാൽ മാത്രമേ ഈ വഴിപാടു നടത്താൻ സാധിക്കൂ. ജന്മാന്തര ദുരിതമോചനവും ധനവർധനയും അഷ്ടൈശ്വര്യങ്ങളും ലഭിക്കും. സ്വർണ്ണക്കുടത്തിൽ ഐശ്വര്യവും, വെളളിക്കുടത്തിൽ ദുരിതനിവൃത്തിയുമാണ്. ഓരോ നേർച്ചക്കാരന്റെയും പേരു ചൊല്ലി ഒട്ടനവധി പൂജാരിമാരും എഴു തന്ത്രിമാരും സാമൂതിരിയും നേർച്ചക്കാരുടെ ഐശ്വര്യത്തിനുവേണ്ടി ഭഗവാനോട് ഉറക്കെ പ്രാർത്ഥിച്ചു നടത്തുന്ന വഴിപാടാണിത്
No comments:
Post a Comment