Friday, June 9, 2017

ശബരിമലയിൽ കൊടിയേറ്റിനായുള്ള കൊടിക്കൂറയും കയറും അവകാശി ഗണപതി നമ്പൂതിരിയും കുടുംബവും ചേർന്ന് സമർപ്പിക്കുന്നു...

നിരവധി ക്ഷേത്രങ്ങൾക്കു വേണ്ടി ചമയങ്ങൾ നിർമ്മിച്ചു നൽകുന്ന ശ്രീകല ക്ഷേത്രചമയങ്ങൾ എന്ന സ്ഥാപനം ഇദ്ദേഹത്തിന്റെ പേരിലുള്ളതാണ്. വർഷങ്ങളായി ശബരിമലയിൽ കൊടിയേറ്റിനുള്ള കൊടിക്കൂറയും, കയറും ഇദ്ദേഹമാണ് നിർമ്മിച്ചു നൽകുന്നത്. ചരിത്രപ്രസിദ്ധമായ ആലങ്ങാട് പേട്ടതുള്ളൽ സംഘത്തിന് പന്തളം കൊട്ടാരത്തിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുൻപ് നൽകിയ വെളളിയിൽ തീർത്ത അയ്യപ്പ ഗോളകയുടെ പുനരുദ്ധാരണവും ഇദ്ദേഹമാണ് നിർവഹിച്ചത്.

No comments:

Post a Comment