Monday, June 19, 2017

കൊട്ടിയൂരിലെ അവകാശികൾ

കൊട്ടിയൂരിലെ ഏതുകാര്യത്തിനും വെവ്വേറെ അവകാശികളുണ്ട്. പ്രത്യേകം സ്ഥാനപ്പേരുകളിലാണ് ഓരോ ചുമതലക്കാരും അറിയപ്പെടുന്നത് അവ ചുവടെ  ചേർക്കുന്നു  .

ഒറ്റപ്പിലാന്‍-കുറിച്യ സ്ഥാനികന്‍, കാടന്‍-കുറിച്യ വിഭാഗത്തില്‍ പ്രത്യേക വ്രതമെടുത്ത താഴ്ന്നവിഭാഗം, പുറം കലയന്‍-തീയ്യപ്രമാണി, ജന്മാശാരി- ക്ഷേത്ര നിര്‍മാണകാര്യങ്ങളുടെ ചുമതലയുള്ള ആശാരി, ഓച്ചര്‍മാര്‍-വാദ്യക്കാര്‍ (മാരാര്‍-പൊതുവാള്‍ വിഭാഗക്കാര്‍), തേടന്‍ വാര്യര്‍-വാര്യര്‍ (സന്ദേശവാഹകര്‍),  സമുദായി -ബ്രാഹ്മണശ്രേഷ്ഠന്‍ (അടിയന്തരയോഗത്തിന്റെ പ്രധാനി-സര്‍വകാര്യങ്ങളുടെയും മേല്‍നോട്ടക്കാരന്‍, ബ്രാഹ്മണര്‍ തെറ്റുചെയ്താല്‍ അത്  പറയാന്‍ ഉരാളന്‍മാര്‍ക്ക് അവകാശമില്ല അത്തരം ഘട്ടങ്ങളില്‍ നടപടിയെടുക്കാനുള്ള മധ്യവര്‍ത്തികൂടിയാണ് സമുദായി), തൃക്കടാരി-ബ്രാഹ്മണ സ്ഥാനികന്‍, കണക്കപ്പിള്ള-കണക്കെഴുത്തും സൂക്ഷിപ്പും, മനുഷ്യങ്ങള്‍-നമ്പീശന്‍-വാര്യര്‍ വിഭാഗത്തില്‍ പെടുന്നവര്‍, തണ്ടയാന്‍മാര്‍-തീയ്യപ്രമാണിമാര്‍- (ഇളന്നീര്‍ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഒരു പ്രദേശത്തിന്റെ ചുമതലക്കാര്‍), വാളശ്ശന്‍മാര്‍-നായര്‍വിഭാഗം, ഏഴില്ലക്കാര്‍-ഉൗരാളന്‍മാര്‍, കടിപതികള്‍  എന്നിവരും നായര്‍വിഭാഗക്കാരാണ്. നല്ലൂരാന്‍-കലം കൊണ്ടുവരാന്‍ ചുമതലയുള്ളവര്‍-(കുലാല വിഭാഗക്കാര്‍), പെരുവണ്ണാന്‍-വണ്ണാന്‍  സമുദായത്തിലെ സ്ഥാനികന്‍, ബാക്ക-മലയവിഭാഗത്തിന്റെ സ്ഥാനികന്‍-അസുരവാദ്യം മുഴക്കുന്നത് ഇവരാണ്, ചെമ്പോട്ടിപ്പണിക്കര്‍-പണിക്കര്‍  വിഭാഗത്തിലെ സ്ഥാനികന്‍, പെരുങ്കൊല്ലന്‍-കൊല്ലന്‍ വിഭാഗത്തിന്റെ സ്ഥാനികന്‍, മണിയന്‍ ചെട്ടിയാര്‍-വിളക്കുതിരിയെത്തിക്കാന്‍ ചുമതലയുള്ള സ്ഥാനികന്‍, മണാളന്‍-താക്കോലുകള്‍ സൂക്ഷിപ്പുകാരന്‍, പെരുങ്കണിശ്ശന്‍-കണിശ വിഭാഗത്തിന്റെ സ്ഥാനികന്‍, കൈക്കോളന്‍മാര്‍-അഭിഷേകത്തിനുള്ള  ഇളന്നീരുകള്‍ വെട്ടിയൊരുക്കാന്‍ ചുമതലപ്പെട്ടവര്‍ എന്നിങ്ങനെ വിവിധ ചുമതലകള്‍ വഹിക്കുന്ന സമുദായക്കാര്‍ ഏറെയുണ്ട്. ഇവയൊന്നും കൂടാതെ  പഴശ്ശി കോവിലകം, കോട്ടയംരാജവംശം, കോഴിക്കോട് സാമൂതിരി തുടങ്ങിയവര്‍ക്കും ഉത്സവ നടത്തിപ്പില്‍ ചുമതലകളുണ്ട് പൂജാകാര്യങ്ങള്‍ക്ക് രണ്ടു തന്ത്രിമാരുടെയും ജന്മശാന്തിയുടെയും നേതൃത്വത്തിലുള്ള ബ്രാഹ്മണനിരതന്നെയുണ്ട്. പടിഞ്ഞീറ്റ നമ്പൂതിരിയാണ്  ഇക്കരെ ക്ഷേത്രത്തിലെ ജന്മശാന്തി. നന്ത്യാര്‍ വള്ളി, കോഴിക്കോട്ടിരി എന്നിവരാണ് തന്ത്രിമാര്‍. അവകാശികള്‍ക്കെല്ലാം ഉത്സവസ്ഥലത്ത്  തിരുവഞ്ചിറയ്ക്ക് ചുറ്റുമായി കൈയ്യാലകളുമുണ്ട്.

No comments:

Post a Comment