1 ) ഉല്‍സവകലത്ത് 34 താല്‍ക്കാലിക ഷെഡ്ഡുകള്‍ കെട്ടും.
2 ) അമ്മാരക്കല്ലിന് മേല്‍ക്കൂരയില്ല. ഒരു ഓലക്കുടയാണ് ഉള്ളത്
3 ) തിരുവഞ്ചിറയിലെ ശയനപ്രദക്ഷിണം പ്രത്യേകതയുള്ളതാണ്. മുട്ടൊപ്പം വെള്ളത്തിലൂടെ കണ്ണുകെട്ടിയാണ് ശയന പ്രദക്ഷിണം നടത്തുന്നത്
4 ) രാപ്പകല്‍ ഒരുപോലെ വിറകെരിയുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തിരുവടുപ്പുകളില്‍ നിന്നു ചാരം നിത്യവും ശിവഭൂതങ്ങള്‍ നീക്കം ചെയ്യുന്നുണ്ടെന്നുമാണ് വിശ്വാസം
5 ) പ്രകൃതിയോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒരു ഉത്സമാണ്
6 ) ഒരുപാട് ജാതിക്കാര്‍ക്ക് ആചാരപരമായി ചടങ്ങുകളുള്ള ഒരു ഉത്സവമാണ്
7 ) വനവാസികള്‍ തൊട്ട് നമ്പൂതിരിമാര്‍ വരെയുള്ള അവകാശികള്‍ ഇവിടെ അണിചേരും
8 ) ഉത്സവം നടത്താന്‍ ചുമതലക്കാരായ വിവിധ സമുദായക്കാര്‍ ഒരേ സ്ഥലത്താണ് താമസിക്കുന്നത്
9 ) ക്ഷേത്രത്തില്‍ പ്രദക്ഷിണം വയ്ക്കുന്നത് വെള്ളത്തിലൂടെ നടന്നാണ്
10 ) ബ്രാഹ്മണ സ്ത്രീകള്‍ക്ക് കൊട്ടിയൂരില്‍ പ്രവേശനമില്ല
11 ) കൂടാതെ രാജകുമാരന്മാര്‍ക്കും ഇവിടെ പ്രവേശനമില്ല
Wednesday, June 21, 2017
കൊട്ടിയൂരിന്റെ പ്രത്യേകതകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment