നാളെയാണ് മകം കലം വരവ്.നാളെ നല്ലൂരാന്‍ എന്നറിയപ്പെടുന്ന കുലാല സ്‌ഥാനികന്റെ നേതൃത്വത്തിലുള്ള സംഘം സന്ധ്യയോടെ കലവും എഴുന്നെള്ളിച്ച് കൊട്ടിയൂരിലെത്തും.നാളെ ഉച്ചയ്‌ക്ക് ശീവേലി വരെ മാത്രമേ സ്‌ത്രീകള്‍ക്ക് അക്കരെ ദര്‍ശനം ഉണ്ടായിരിക്കുകയുള്ളൂ. ഉച്ചശീവേലിക്ക് ശേഷം തിടമ്പിറക്കുന്ന ആനകള്‍ തിരുവഞ്ചിറയില്‍ പ്രദക്ഷിണം വെച്ച് ഊരാളന്‍മാരും തന്ത്രിമാരും മറ്റ് സ്‌ഥാനികരും കഴകക്കാരും ഭക്‌തജനങ്ങളുമെല്ലാം നല്‍കുന്ന മധുരപദാര്‍ത്ഥങ്ങള്‍ കഴിച്ചതിനുശേഷം അമ്മാറക്കലിലും പടിഞ്ഞാറെ നടയിലും നമസ്‌കരിച്ച് ആനകള്‍ പടിഞ്ഞാറെ നടവഴി പിന്നോട്ട്‌് നടന്ന് ഇടബാവലിയിലൂടെ ഇക്കരെയ്‌ക്ക് കടയ്‌ക്കും. ആനകള്‍ സന്നിധാനം വിട്ടൊഴിയുന്നതോടെ സ്‌ത്രീകളും ഇടബാവലി കടക്കണം.ഇതിനോടപ്പം വാദ്യക്കാരും അക്കരെ സന്നിധാനത്ത് നിന്ന് പിന്‍വാങ്ങും.
No comments:
Post a Comment