Monday, June 5, 2017

ലോക പരിസ്ഥിതി ദിനത്തിൽ എടുക്കേണ്ടുന്ന പ്രതിജ്ഞ

ഭൂമി എനിക്ക് അമ്മയാണ്. ശ്വസിക്കുവാൻ പ്രാണവായുവും, കുടിക്കുവാൻ വെള്ളവും കഴിക്കുവാൻ ഭക്ഷണവും തരുന്ന അമ്മയാണ് പ്രകൃതി എന്നു ഞാൻ മനസ്സിലാക്കുന്നു. വരും തലമുറയ്ക്കും സർവ്വ ചരാചരങ്ങൾക്കും വേണ്ടി ഞാൻ വൃക്ഷത്തൈകൾ നട്ടു വളർത്തും. പ്രകൃതിയെ മാലിനൃമുക്തമാക്കുക എന്നത് ജീവിതചരൃയാക്കും. പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തിൽ ഞാൻ മിതത്വം പാലിക്കും. സർവ്വജീവജാലങ്ങളുടെയും ഏക ആവാസഗേഹമായ ഭൂമിയുടെ സുരക്ഷ എന്‍റെ ധർമ്മമാണെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

No comments:

Post a Comment