വൈശാഖോത്സവത്തിന്റെ പ്രധാന ചടങ്ങായ ഇളനീർ വെപ്പ് നാളെ നടക്കും . പെരുമാളിന് സമര്‍പ്പിക്കുന്ന ഇളനീര്‍ കാവുകളുമായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഇളനീര്‍ വ്രതക്കാര്‍ കൊട്ടിയൂര്‍ ലക്ഷ്യമാക്കി പുറപ്പെട്ടിരിക്കുകയാണ്. വിഷുനാളില്‍ ആരംഭിക്കുന്ന വ്രതാനുഷ്ഠാനത്തോടെയാണ് സംഘം ഇളനീര്‍ കാവുകളുമായികൊട്ടിയൂരില്‍ എത്തുന്നത്. പുറക്കുവം മുതല്‍ വ്രതാനുഷ്ഠാനങ്ങളോടെ വീട്ടിലും തുടര്‍ന്ന് പ്രത്യേക സങ്കേതങ്ങളിലും കഴിഞ്ഞ് നിശ്ചിത ദിവസം ഇളനീരുകള്‍ പറിച്ച് കാവുകളാക്കി നഗ്നപാദരായാണ് സംഘം കൊട്ടിയൂരിലെത്തുക. മലബാറിലെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് ഭക്തജനങ്ങളാണ് ഇളനീര്‍കാവുകളുമായി എത്തുക. തിയ്യ സമുദായാംഗങ്ങളും ജന്മാവകാശികളുമായ എരുവട്ടി, കുറ്റിയാടി തണ്ടയാന്‍മാരും ഇളനീരുമായി എത്തും . നാളെ വൈകുന്നേരത്തോടെ അവര്‍ കൊട്ടിയൂരിലെ മന്ദഞ്ചേരി മൈതാനത്ത് ഒത്തുകൂടി മുഹൂര്‍ത്തത്തിനായി കാത്തിരിക്കും. ഇളനീര്‍ എഴുന്നള്ളത്തിന്റെ ദേവതയായ കിരാതമൂര്‍ത്തി പ്രത്യേക വേഷങ്ങളോടെ എരുവട്ടിക്കാവില്‍നിന്ന് ഇളനീരുകാരെ നയിച്ച് കൊട്ടിയൂരിലെത്തും പതിവുപോലെ അത്താഴപൂജയും ശീവേലിയും ശ്രീ ഭൂതബലിയും കഴിഞ്ഞശേഷം കാര്യത്ത് കൈക്കോളര്‍ തിരുവഞ്ചിറയില്‍ കിഴക്കെ നടയില്‍ തട്ടുപോളയും വിരിച്ചു കഴിഞ്ഞാല്‍ പെരുമാളിന് ഇളനീര്‍ക്കാവുകള്‍ സമര്‍പ്പിക്കും. രാശി മുഹൂര്‍ത്തമായതോടെ വലത് തോളില്‍ ഇളനീര്‍ക്കാവുകള്‍ ഏറ്റുവാങ്ങി ബാവലിയില്‍ മുങ്ങി സന്നിധാനത്തേക്ക് കുതിക്കും . ഇളനീര്‍വെപ്പ് ദര്‍ശിക്കാന്‍ ഏറെ ഭക്തജനങ്ങള്‍ കൊട്ടിയൂരിലെത്തും .
No comments:
Post a Comment