കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായി ഇളനീർ വ്രതക്കാർ ഇളനീർപ്പടിയിൽ പ്രവേശിച്ചു. പെരിയച്ചൂർ ചാലാടൻകണ്ടി മുത്തപ്പൻ മടപ്പുര പടിയിൽ കാരണവർ കായക്കൽ നാരായണൻ മടയന്റെ നേതൃത്വത്തിലാണ് 12 പേർ പടിയിൽ പ്രവേശിച്ചത്. ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തിനുശേഷം 13-ന് ഇവർ കൊട്ടിയൂരിലേക്ക് പുറപ്പെടും . ഇതിനിടയിൽ ഇളനീർ വയ്പ് ചടങ്ങിനുള്ള ഇളനീർ കാവുകൾ തയ്യാറാക്കും. കാവുകളൊരുക്കുന്നതിനായുള്ള പ്രവൃത്തി 12-ന് രാവിലെ ഏഴുമണിക്കു മുൻപായി നടക്കും. 13-ന് രാവിലെ സംഘം കൊട്ടിയൂരിലേക്ക് പുറപ്പെടും.പുതുതായി നിർമിച്ച പടിയിലാണ് ഇവരുടെ വ്രതാനുഷ്ഠാനവും താമസവും. പതിറ്റാണ്ടുകളായി നടന്നിരുന്ന ചടങ്ങുകൾ ഏറെക്കാലം മുടങ്ങിയതിനുശേഷമാണ് രണ്ടുവർഷങ്ങളിലായി വീണ്ടും നടക്കുന്നത് .
No comments:
Post a Comment