അക്കര കൊട്ടിയൂരില്‍ ശ്രീകോവില്‍ നിര്‍മാണം തുടങ്ങി. തറയില്‍ കയറാന്‍ അവകാശമുള്ള നമ്പൂതിരിമാര്‍ ചേര്‍ന്നാണ് ഇത് നിര്‍മിക്കുന്നത്. കാമ്പ്രം നമ്പൂതിരിപ്പാടാണ് ശ്രീകോവില്‍ നിര്‍മാണത്തിന്റെ മുഖ്യ ചുമതലക്കാരന്‍. ഒരുദിവസംകൊണ്ട് ശ്രീകോവിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പാടില്ല. എന്നാല്‍ ഇത് തിരുവോണം ആരാധനയ്ക്ക് മുമ്പായി പൂര്‍ത്തിയാക്കുകയും വേണം.ഞെട്ടിപ്പനയോലകളും, മുളംതണ്ടുകളും ഉപയോഗിച്ചാണ് നിര്‍മാണം. പല ദിവസങ്ങളിലായി ഉണ്ടാക്കുന്ന ശ്രീകോവില്‍ തൃക്കലശാട്ട് ദിവസം പിഴുതെടുത്ത് പടിഞ്ഞാറേ നടയ്ക്ക് കുറുകെയിടും.
No comments:
Post a Comment