തുടങ്ങിതൃച്ചെറുമന്ന കൊട്ടിയൂർ വൈശാ മഹോത്സവുമായി ബന്ധപ്പെട്ട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ഭൂതത്തെ പറഞ്ഞയക്കൽ ചടങ്ങ് നടത്തി. ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കെ.എം. ഗോപിനാഥ്, കെ.വി. ഉമാനാഥ്, സി.എം. സത്യനാരായണൻ എന്നിവരുടെ സഹായത്തോടെയാണ് വിവിധ ചടങ്ങുകൾ നടത്തിയത്.
മുൻപ് കൊട്ടിയൂർ ഉത്സവം നടക്കുന്ന സമയത്ത് തിരുനെല്ലിയിൽ നിന്നും ഭൂതങ്ങൾ കൊട്ടിയൂരിലേക്ക് അരിയെത്തിച്ചുവെന്നാണ് വിശ്വാസം. അരി കൊണ്ടു പോകുന്നതിനു നിയോഗിക്കപ്പെട്ട ഭൂതഗണങ്ങളിലൊന്ന് ഭാരം കൂടുതലായതിനാൽ അരി വഴിയ്ക്ക് കളഞ്ഞു. പൊറുക്കപ്പെടാത്ത തെറ്റിനു തിരുനെല്ലി പെരുമാൾ ഭൂതത്തെ ശപിച്ചു ശിലയാക്കി. അങ്ങനെ കുറവു വന്ന ഭൂതത്തിനു പകരം ഒരു ഭൂതത്തെ തിരുനെല്ലിയിൽ നിന്നും അയച്ചുവെന്നാണ് വിശ്വാസം. വൈശാഖ മഹോത്സവം സമാപിക്കുന്നതോടെ ഭൂതത്തെ തിരുനെല്ലിയിലേക്ക് തിരിച്ചയക്കുന്ന ചടങ്ങും കൊട്ടിയൂരിൽ നടത്തും.
Friday, June 9, 2017
ഭൂതത്തെ പറഞ്ഞയക്കാൻ ചടങ്ങു നടത്തി
Subscribe to:
Post Comments (Atom)
No comments:
Post a Comment