കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള ഇളനീരാട്ടത്തിനായുള്ള ഇളനീര്‍ സംഘങ്ങള്‍ കൊട്ടിയൂരിലേക്ക് എത്തിതുടങ്ങി.തിയ്യ സമുദായാംഗങ്ങളും ജന്മാവകാശികളുമായ എരുവട്ടി, കുറ്റിയാടി തണ്ടയാന്‍മാരും ഇളനീരുമായി എത്തിയത് .കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് വൃതക്കാരാണ് ഇളനീരാട്ടത്തിനായി കൊട്ടിയൂരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് കാല്‍നടയായിട്ടാണ് ഇളനീര്‍ സംഘങ്ങള്‍ കൊട്ടിയൂരിലേക്ക് എത്തുന്നത് വിഷുനാളില്‍ അരംഭിക്കുന്ന വൃതം അനുഷ്ഠാനങ്ങള്‍ ഇളനീരാട്ടം നടക്കുന്ന 45 ദിവസം വരെ നീളും . നെയ്യാട്ടം നടക്കുന്ന ദിവസം അതാത് ദേശത്തെ ക്ഷേത്ര കഞ്ഞിപ്പുരകളില്‍ കുളിച്ച് ഈറനണിഞ്ഞ് എത്തുന്നതു മുതല്‍ കഠിന വൃതമാരംഭിക്കും. ഇളനീര്‍ ആട്ടത്തോടെയാണു ചടങ്ങ് പൂര്‍ത്തിയാകുക നെയ്യാട്ടദിനം മുതല്‍ ഒന്നിച്ച് കഞ്ഞിപ്പുരകളിലാണ് ഇളനീര്‍സംഘങ്ങള്‍ താമസിക്കുക. മൂപ്പന്റെ നേതൃത്വത്തില്‍ താമസിക്കുന്ന വൃതക്കാര്‍ക്ക് ജീവിതരീതി തന്നെ ചിട്ടവട്ടങ്ങള്‍ നിറഞ്ഞതാണ്. പുലര്‍ച്ചെ എഴുന്നേല്‍ക്കുന്ന വൃതക്കാര്‍ കുളിച്ച് ഈറനണിഞ്ഞ് ശുദ്ധി വരുത്തിയാണ് പ്രഭാതഭക്ഷണം തയാറാക്കുന്നത്. എല്ലാവരും ഒരുമിച്ചിരുന്ന് പാളയില്‍ പ്ലാവില കൊണ്ടുണ്ടാക്കിയ കോരി ഉപയോഗിച്ചാണു സ്വയം പാചകം ചെയ്ത ഭക്ഷണം കഴിക്കുന്നത്. ഒരോ പ്രാവശ്യവും ഭക്ഷണത്തിന് മുന്‍പ് കുളിച്ച് ശുദ്ധിവരുത്തണം. നൂറ്റാണ്ടുമുന്‍പുള്ള ആചാരങ്ങളാണിവിടെ തെറ്റിക്കാതെയാണ് അനുഷ്ഠിക്കുന്നത് .
No comments:
Post a Comment