Wednesday, June 21, 2017

രോഹിണി ആരാധന ജൂൺ 22 ന്

കൊട്ടിയൂര്‍ വൈശാഖോത്സവത്തിലെ മൂന്നാമത്തെയും അവസാനത്തെയും ആരാധനയായ രോഹിണി ആരാധന ജൂൺ  22  ന് നടക്കും.രോഹിണി ആരാധന ദിവസം അതിപ്രധാന ചടങ്ങായ ആലിംഗന പുഷ്‌പാജ്‌ഞലിയും നടക്കും.സ്വയംഭൂ വിഗ്രഹത്തെ ആലിംഗനം ചെയ്‌ത് നടത്തുന്ന പൂജയ്‌ക്ക് കുറുമാത്തൂര്‍ ഇല്ലത്തെ നായ്‌ക്കന്‍ സ്‌ഥാനികനാണ്‌.ആലിംഗന പുഷ്‌പാജ്‌ഞലിയുടെ തലേനാള്‍ മണത്തണയിലെ ആക്കല്‍ തറവാട്ടില്‍ താമസിച്ച ശേഷമാണ്‌ നായ്‌ക്കന്‍ കൊട്ടിയൂരിലെത്തുക.ഉച്ചയ്‌ക്ക് പൊന്നിന്‍ ശീവേലി നടക്കും.ശീവേലിക്ക്‌ സ്വര്‍ണം,വെള്ളികുംഭങ്ങള്‍ എഴുന്നള്ളിക്കും.കുടിപതികള്‍,വാളശന്‍മാര്‍,കാര്യത്ത്‌ കൈക്കോളന്‍,പട്ടാളി എന്നിവര്‍ക്കായി കോവിലകം കയ്ായലയില്‍ തയ്യാറാക്കിയ പ്രഥമന്‍ അടക്കമുള്ള വിഭവങ്ങള്‍ സഹിതമുള്ള സദ്യ നടത്തും.ഉച്ചയ്‌ക്ക് ഭണ്ഡാരറയ്‌ക്ക് മുന്നിലാണ്‌ സദ്യ.സ്വയംഭൂ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യാനുള്ള പാലമൃത്‌ വേക്കളത്തിനടുത്തെ കരോത്ത്‌ നായര്‍ തറവാട്ടില്‍ നിന്ന്‌ എഴുന്നള്ളിച്ച്‌ കൊണ്ടുവരും.പന്തീരടി കാമ്പ്രം സ്‌ഥാനിക ബ്രാഹ്‌മണന്‍ ആരാധന പൂജ നടത്തും.

No comments:

Post a Comment