Monday, June 5, 2017

നെയ്യമൃത് സംഘങ്ങള്‍ പുറപ്പെട്ടു

വിവിധ നെയ്യമൃത് മoങ്ങളില്‍നിന്നായി നെയ്യമൃത് സംഘങ്ങള്‍ കൊട്ടിയൂരിലേക്ക് നെയ്യ് കിണ്ടിയുമായി യാത്രപുറപ്പെട്ടു. നിങ്കിലേരി നെയ്യമൃത് മoത്തില്‍നിന്നുള്ള ഏഴംഗസംഘം മഠം കാരണവര്‍ എന്‍.പി.മുകുന്ദന്‍ നമ്പ്യാരുടെ നേതൃത്വത്തിലാണ് യാത്രയായത്.ശങ്കരനെല്ലൂര്‍ പടുവിലാന്‍ ചന്ദ്രോത്ത് വലിയവീട്ടില്‍ മഠത്തില്‍നിന്ന് വി.എം.കുഞ്ഞിരാമന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 22 അംഗ സംഘമാണ്യാത്രയായത്. പാതിരിയാട് തൃച്ചംബരം മoത്തില്‍നിന്ന് കെ.പി.ദാസന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 18 അംഗസംഘം യാത്രതിരിച്ചു.എടത്തിലമ്പലം ചന്ദ്രന്‍കുളങ്ങര വൈരീഘാതകക്ഷേത്രത്തില്‍നിന്ന് 14 പേരടങ്ങുന്ന നെയ്യമൃത് സംഘം പുറപ്പെട്ടു. മഠം കാരണവര്‍ പുതുശ്ശേരി മാണിക്കോത്ത് ബാലകൃഷ്ണന്‍ നമ്പ്യാരുടെ നേതൃത്വത്തിലാണ് സംഘം പോയത്

No comments:

Post a Comment