Friday, January 2, 2015

ഗുരുവായൂരപ്പന് സ്വര്‍ണ്ണത്തുളസീദളമാല കാണിക്ക...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂരപ്പന് സ്വര്‍ണ്ണത്തുളസീദളമാല കാണിക്ക...

ഗുരുവായൂര്‍: ഗുരുവായൂരപ്പന് 54 സ്വര്‍ണ്ണത്തുളസീദളങ്ങള്‍ കൊണ്ടുള്ള പൊന്‍ഹാരം വഴിപാടായി ലഭിച്ചു. 32 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണത്തുളസീദളമാല ഹൈദരാബാദ് സ്വദേശി ബി. പര്‍വ്വതയ്യയാണ് കാണിക്കയായി നല്‍കിയത്. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പൊന്‍ഹാരം ഏറ്റുവാങ്ങി, സോപാനത്ത് സമര്‍പ്പിച്ചു.
ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലയുള്ള ഒരുകിലോ കുങ്കുമപ്പൂവും പര്‍വ്വതയ്യ തിരുമുല്‍ക്കാഴ്ചയായി ബുധനാഴ്ച സന്ധ്യാദീപാരാധന സമയത്ത് സോപാനത്ത് സമര്‍പ്പിച്ചു.

No comments:

Post a Comment