Friday, January 9, 2015

പൂര്‍ണപുഷ്‌കലസമേതനായ അയ്യപ്പന്‍ പനയൂരിന്റെ ചൈതന്യം...

!!! സ്വാമിയേ ശരണമയ്യപ്പാ !!!

പൂര്‍ണപുഷ്‌കലസമേതനായ അയ്യപ്പന്‍ പനയൂരിന്റെ ചൈതന്യം...

വാണിയംകുളം: ഐതിഹ്യപ്പെരുമയും നൂറ്റാണ്ടുകളുടെ ചരിത്രവുമുള്ള അയ്യപ്പക്ഷേത്രം പനയൂരിന്റെ ചൈതന്യമാണ്. ക്ഷേത്രത്തിലെ പത്‌നീസമേതനായ അയ്യപ്പന്‍ ഭക്തര്‍ മനമുരുകി പ്രാര്‍ഥിച്ചാല്‍ ആവശ്യപ്പെടുന്നതെന്തും നല്‍കുമെന്നാണ് വിശ്വാസം. പ്രധാനപ്രതിഷ്ഠയായ അയ്യപ്പനുപുറമേ ഭഗവതിയും ഗണപതിയും നാഗരാജാവും ക്ഷേത്രത്തിലുണ്ട്.
നേരത്തെ, പനയൂര്‍റോഡിലെ മിനിഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലുണ്ടായിരുന്ന ക്ഷേത്രം 2008ല്‍ ഇപ്പോഴത്തെ ക്ഷേത്രമാക്കി പുതുക്കിപ്പണിയുകയും 2009ല്‍ പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു.
ക്ഷേത്രത്തില്‍ താലപ്പൊലിയും പൂരവും നടത്തുന്നുണ്ട്. ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി അയ്യപ്പനെ ബാലാലയം പണിത് കുടിയിരുത്തിയ ജനവരി ഒമ്പതിനാണ് താലപ്പൊലിയും പൂരവും നടക്കുക. ഉത്സവത്തിന്റെ ഭാഗമായി നിറമാലയും കുംഭത്തിലെ ഉത്രംനാളില്‍ പ്രതിഷ്ഠാദിനവും വൃശ്ചികമാസത്തില്‍ അയ്യപ്പന്‍വിളക്കും നടത്താറുണ്ട്.
രാമായണ മാസാചരണം, ആനയൂട്ട്, വിജയദശമി, ആയില്യപൂജ, മണ്ഡലമാസാചരണം എന്നിവയുമുണ്ടാകും. ചുറ്റുവിളക്ക്, നീരാഞ്ജനം, എള്ളുതിരി, നെയ്വിളക്ക്, നക്ഷത്രപൂജ, മുട്ടറുക്കല്‍ എന്നിവയാണ് വഴിപാട്. കൂനത്തറ തിയ്യന്നൂര്‍മനയ്ക്കല്‍ കൃഷ്ണചന്ദ്രന്‍നമ്പൂതിരിയാണ് ക്ഷേത്രംതന്ത്രി. പാരമ്പര്യട്രസ്റ്റിയടക്കം 11 അംഗ ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ ഭരണചുമതല വഹിക്കുന്നത്.
ഭാരവാഹികള്‍: ശിവശങ്കരന്‍നായര്‍ (മാനേജിങ് ട്രസ്റ്റി), രവിചന്ദ്രന്‍നായര്‍ (ചെയ.), ഗോപാലകൃഷ്ണന്‍ (വൈ.ചെയ.), പ്രവീണ്‍കുമാര്‍ !(സെക്ര.), അനില്‍കുമാര്‍ (ജോ.സെക്ര.), ബാലന്‍ സി. നായര്‍ (ഖജാ.). വാണിയംകുളം-കയിലിയാട് റോഡിലെ മിനിപ്പടി സ്റ്റോപ്പില്‍നിന്ന് 90 മീറ്റര്‍ ദൂരത്തിലാണ് ക്ഷേത്രം. ഫോണ്‍: 0466-2226218.

No comments:

Post a Comment