!!! സ്വാമിയേ ശരണമയ്യപ്പാ !!!
പന്തളം: പന്തളം രാജാവ് അയ്യപ്പനുവേണ്ടി പണികഴിപ്പിച്ച തിരുവാഭരണങ്ങളാണ് മകരസംക്രമസന്ധ്യയില്‍ ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്താനായി ശബരിമലയിലേക്ക് കൊണ്ടുപോകുന്നത്.
ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താന്‍ പാകത്തിലുള്ള ഇന്ദ്രനീലക്കല്ലുകള്‍ പതിച്ച തിരുമുഖമാണ് ഇതില്‍ പ്രധാനം. കൂടാതെ നവരത്‌നമോതിരം, മണിമാല, ശരപ്പൊളിമാല, എരിക്കിന്‍പൂമാല, ചുരിക, വാള്‍, സ്വര്‍ണത്തളിക, പ്രഭാമണ്ഡലം, ആന, പുലി, പൂര്‍ണ പുഷ്‌കലമാര്‍ എന്നിവ പ്രധാന പെട്ടിയിലുണ്ടാകും.
രണ്ടാമത്തെ പെട്ടിയില്‍ കളഭാഭിഷേകത്തിനുള്ള സ്വര്‍ണക്കുടം, വെള്ളികെട്ടിയ ശംഖ്, പൂജാപാത്രങ്ങള്‍ എന്നിവയുണ്ടാകും. മൂന്നാമത്തെ ദീര്‍ഘചതുരാകൃതിയിലുള്ള പെട്ടിയില്‍ ശബരിമലയില്‍ എഴുന്നള്ളിപ്പിനുള്ള ജീവത, നെറ്റിപ്പട്ടം, തലപ്പാറ, ഉടുമ്പാറ മലകളുടെ കൊടികള്‍ എന്നിവയാണുള്ളത്. ഇതില്‍ തിരമുഖമടങ്ങുന്ന പ്രധാനപെട്ടി സന്നിധാനത്തേക്കും മറ്റു പെട്ടികള്‍ മാളികപ്പുറത്തേക്കും കൊണ്ടുപോകും.
No comments:
Post a Comment