!!! ഓം നമോ നാരായണായ !!!
ആറന്മുള: പാര്‍ഥസാരഥിക്ഷേത്രത്തിലെ ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറും.
രാവിലെ പതിവുപൂജകള്‍ക്കുശേഷം 6ന് വിളക്കുമാടം കൊട്ടാരത്തിലേക്ക് എഴുന്നള്ളിപ്പ്. മൂര്‍ത്തിട്ട മഹാഗണപതി സത്സംഗസമിതിയുടെ ഭക്തിഗാനാമൃതം, 9ന് കുമാരി ഐശ്വര്യ ബാലന്റെ സംഗീതസദസ്, 9.30ന് പാര്‍ഥസാരഥിയുടെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തില്‍നിന്ന് ക്ഷേത്രസന്നിധിയിലേക്ക് മുളയെഴുന്നള്ളിപ്പ്.
11.40നും 12.15നും മധ്യേ ക്ഷേത്രംതന്ത്രി കുഴിക്കാട്ടില്ലത്ത് കാളിദാസന്‍ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തിലും മേല്‍ശാന്തി അരവിന്ദാക്ഷന്‍ ഭട്ടതിരിയുടെ സഹകാര്‍മികത്വത്തിലുമാണ് കൊടിയേറ്റ്. 12ന് സമൂഹസദ്യ, 1ന് ഭാഗവതപാരായണം, 4ന് റാന്നി എസ്.സി.എച്ച്.എസ്.എസ്സിലെ കുട്ടികളായ കൃഷ്ണപ്രിയ, അഖില അജി, ഗായത്രി എന്നിവരുടെ ശ്ലോകാര്‍ച്ചന, 5.30ന് തിരുവാഭരണഘോഷയാത്രയ്ക്ക് പതിനെട്ടാംപടിക്കല്‍ സ്വീകരണം, 6ന് ദീപാരാധന, തപസ്യ ജില്ലാ അധ്യക്ഷന്‍ കുറ്റൂര്‍ പ്രസന്നകുമാറിന്റെ ആധ്യാത്മികപ്രഭാഷണം.
7ന് നടക്കുന്ന കലാസന്ധ്യ ചലച്ചിത്രതാരം കെ.പി.എ.സി. ലളിത ഉദ്ഘാടനംെചയ്യും. കോമഡിസ്റ്റാര്‍ഫെയിം അനീഷ് കുറിയന്നൂര്‍ അതിഥിയായെത്തും. 7.30ന് സംഗീതസദസ്സില്‍ മാസ്റ്റര്‍ പ്രണവിന്റെ മൃദംഗംഅരങ്ങേറ്റം നടക്കും. സംഗീതസദസ് പത്തനംതിട്ട ആര്‍.ടി.ഒ. എബി ജോണ്‍ ഉദ്ഘാടനംചെയ്യും. ആറന്മുള എസ്.ഐ. അശ്വന്ത് എസ്.കാരാണ്മയില്‍ അധ്യക്ഷതവഹിക്കും. 9ന് കലാവേദിയില്‍ തിരുവല്ല ജയകേരള സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിന്റെ നടനവര്‍ഷിണി നടക്കുമെന്ന് ക്ഷേത്രോപദേശകസമിതി ഭാരവാഹികളായ ആര്‍.ഗീതാകൃഷ്ണന്‍, പി.കൃഷ്ണകുമാര്‍, ടി.എ.അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
No comments:
Post a Comment