Friday, January 16, 2015

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; തീര്‍ത്ഥാടകരുടെ ഏണ്ണത്തില്‍ വര്‍ദ്ധന

ശബരിമല: ശബരിമല സന്നിധാനത്തെ വരുമാനം 200കോടികഴിഞ്ഞു.കാണിക്ക ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. മകരവിളക്കിന് തലേദിവസം വരെയുള്ളവരുമാനം 200 കോടി അറുപത്തി ഒന്‍പത് ലക്ഷം രൂപയാണ്. കഴിഞ്ഞവര്‍ഷം ഇത് 186കോടിരൂപയായിരുന്നു. കാണിക്ക ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. 79കോടി 69ലക്ഷംരൂപ, കഴിഞ്ഞവര്‍ഷം ഇത് 70 കോടി രൂപയായിരുന്നു.

അരവണ വിറ്റ് വരവ് ഇനത്തില്‍ എഴുപത്തിയാറ്‌ കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഇത് 70 കോടി രൂപയായിരുന്നു. ഉണ്ണി അപ്പം വിറ്റരവ് ഇനത്തില്‍ 14 കോടി രൂപയാണ് ലഭിച്ചത്. ഇതിന് ആനുപാതികമായി ചെലവും ഉണ്ടായെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു,ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യപിക്കുന്നതിന്റെ ഭാഗമായി ഈമാസം ഇരുപത്തിമൂന്നിന് പ്രധാന മന്ത്രിയെ കാണുമന്ന് കേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു

ശബരിമലയുടെ വികസനത്തിന് 500 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്നും ആവശ്യപ്പെടാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ കുന്നാര്‍ ഡാമിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നകാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.ശബരിമല കാനനപാതയില്‍ ചരല്‍മേടില്‍ സര്‍ക്കാര്‍ അശുപത്രിയുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് വി എസ് ശിവകുമാര്‍ പറഞ്ഞു.

No comments:

Post a Comment