ഹരിയാണയില്‍ ഭഗവദ്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു...
ചണ്ഡീഗഢ്: ഹരിയാണയില്‍ ഭഗവദ്ഗീത സ്‌കൂള്‍പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച ആലോചനകള്‍ നടക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി രാംവിലാസ് ശര്‍മ പറഞ്ഞു.
അടുത്ത അധ്യയനവര്‍ഷത്തോടെ ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിദ്യാഭ്യാസ പണ്ഡിതര്‍ ഉള്‍പ്പെടുന്ന സമിതിയെ ഉടന്‍ നിയോഗിക്കും. ജനവരി ആറിന് ഡല്‍ഹിയില്‍ നടന്ന വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തില്‍ താന്‍ ഈ നിര്‍ദേശം വെച്ചിരുന്നു. ഇതിനുശേഷം ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് നിര്‍ദേശങ്ങള്‍ ലഭിച്ചു. ദേവ്ബന്ദിലെ മുസ്ലിം മതപഠനശാലയായ ദാറുല്‍ ഉലും ഉള്‍പ്പെടെ വിവിധവിഭാഗങ്ങള്‍ ഇക്കാര്യത്തില്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
ഭഗവദ്ഗീത എതു രീതിയില്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നതിനെക്കുറിച്ച് തീരുമാനിക്കുന്ന ഉന്നതതലസമിതിക്ക് മുമ്പാകെ ഈ നിര്‍ദേശങ്ങളൊക്കെ അവതരിപ്പിക്കും. അതിനുശേഷമേ അന്തിമ തീരുമാനമെടുക്കൂ. ഗീത രാജ്യമൊട്ടാെകയുള്ള സ്‌കൂള്‍പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
No comments:
Post a Comment