!!! സ്വാമിയേ ശരണമയ്യപ്പാ !!!
മകനായ ഭഗവാനുവേണ്ടി പിതൃസ്ഥാനീയനായ രാജാവ് പണികഴിപ്പിച്ച ആഭരണങ്ങള്‍. നൂറ്റാണ്ടുമുന്‍പ് തെളിച്ചിട്ട വഴിയിലൂടെ കൊടുംകാടും കാട്ടാറുകളും കല്ലുംമുള്ളും ചവിട്ടി കാതങ്ങള്‍ക്കപ്പുറത്തെത്തിക്കുക. അത് ചാര്‍ത്തിയ ഭഗവാനായ മകന്റെ വിഗ്രഹംകണ്ട് ആത്മനിര്‍വൃതി നേടുക.
പന്തളത്തുകാര്‍ക്ക് പ്രിയപ്പെട്ട ദിനമായിരുന്നു തിങ്കളാഴ്ച. എല്ലാ വഴികളും പന്തളം വലിയകോയിക്കല്‍ േക്ഷത്രത്തിലേക്ക്, ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍, എല്ലാ മനസ്സിലും കുടികൊള്ളുന്നത് അയ്യന്റെ പ്രഭാജാലം.
പുലര്‍ച്ചെ നാലുമണി. സ്രാന്പിക്കല്‍ കൊട്ടാരവും േക്ഷത്ര തിരുമുറ്റവും കര്‍പ്പൂരദീപത്താല്‍ അലംകൃതമായി. കൊട്ടാരത്തില്‍ ഒരുക്കിവച്ചിരുന്ന തിരുവാഭരണപ്പെട്ടി തൊട്ടുതൊഴുത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ള ശിരസ്സിലേറ്റി. പിന്നെ എല്ലാം മറന്നുള്ള തുള്ളല്‍. കൊട്ടാരത്തില്‍ നിന്ന് ആഭരണങ്ങള്‍ േക്ഷത്രത്തിലേക്കെടുക്കുന്ന ചടങ്ങ് പൂര്‍ത്തിയായി. ആഭരണങ്ങള്‍ ശ്രീകോവിലിനു മുന്‍പില്‍ തുറന്നുവെച്ചു. പുറത്തു കാത്തുനിന്ന ഭക്തര്‍ ഉള്ളിലേക്കൊഴുകിത്തുടങ്ങി.
എല്ലാ കണ്ണുകളും ആകാശത്തേയ്ക്കുയര്‍ന്നു. നാവില്‍ അയ്യപ്പമന്ത്രങ്ങള്‍ അലയടിച്ചു.
ആദ്യം വലിയതന്പുരാന്‍ രേവതിനാള്‍ പി.രാമവര്‍മ്മരാജയും രണ്ടാമതായി രാജപ്രതിനിധി മകയിരംനാള്‍ കേരളവര്‍മ്മ രാജയും േക്ഷത്രത്തിനുള്ളില്‍ പ്രവേശിച്ചു. ശ്രീകോവിലിനുള്ളില്‍ പൂജിച്ച ഉടവാള്‍ വലിയതന്പുരാനില്‍നിന്ന് രാജപ്രതിനിധി ഏറ്റുവാങ്ങി. വ്രതശക്തിയാല്‍ മനസ്സിനെ പാകപ്പെടുത്തിയ തിരുവാഭരണ വാഹകസംഘം േക്ഷത്രത്തിനുള്ളില്‍ പ്രവേശിച്ച് മാലയും ഭസ്മവും സ്വീകരിച്ച് യാത്രയ്ക്ക് തയാറെടുത്തു.
ശരണഘോഷങ്ങള്‍ ഉച്ചസ്ഥായിയിലായി. േക്ഷത്ര മതില്‍ക്കകവും വഴികളും ഭക്തരെക്കൊണ്ട് നിറഞ്ഞു. തിരുവാഭരണപ്പെട്ടി േക്ഷത്രത്തിനു പുറത്തെടുത്ത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ള തിരുമുഖമടങ്ങുന്ന പെട്ടി ശിരസ്സിലേറ്റി. േക്ഷത്രത്തിനു വലംവച്ച് മൂന്നുപെട്ടികളും ഇടക്കരംപടി കടന്ന് പുറത്തേക്കൊഴുകിയിറങ്ങി. പല്ലക്കിലേറി പടക്കുറുപ്പിന്റെ അകന്പടിയോടെ രാജപ്രതിനിധിയും പിന്നാലെ ഗമിച്ചു. മണികണ്ഠനാല്‍ത്തറയിലെ ആദ്യ സ്വീകരണമേറ്റുവാങ്ങി ഘോഷയാത്ര കൈപ്പുഴയിലേക്ക് നീങ്ങിത്തുടങ്ങി.
No comments:
Post a Comment