Tuesday, January 6, 2015

ജ്ഞാനപ്പാന നൃത്താവിഷ്‌കാരം 17ന് ഗുരുവായൂരില്‍...


തൃശ്ശൂര്‍: ആര്‍ട്ട് ഓഫ് ലിവിങ് കേരള ജ്ഞാനപ്പാന നൃത്താവിഷ്‌കാരവും ജ്ഞാനപ്പാന സംഗീതാലാപനവും ജനവരി 17ന് ഗുരുവായൂരില്‍ നടക്കും. 5 മണിക്ക് ആരംഭിക്കുന്ന ആര്‍ട്ട് ഓഫ് ലിവിങ് 'നാദ രംഗ് മഹോത്സവ'ത്തോടനുബന്ധിച്ചാവും നൃത്താവിഷ്‌കാര സമര്‍പ്പണം.
നര്‍ത്തകനും സിനിമാനടനുമായ വിനീതിന്റെ നേതൃത്വത്തില്‍ ചലച്ചിത്രതാരങ്ങളായ ലക്ഷ്മി ഗോപാലസ്വാമി, ഉത്തര അന്തര്‍ജനം, ദീപ്തി വിധുപ്രതാപ്, കൃഷ്ണപ്രഭ, ബോണി, രഞ്ജിത്ത് തുടങ്ങിയവരാണ് ജ്ഞാനപ്പാന നൃത്താവിഷ്‌കാരം നടത്തുക.
ആര്‍ട്ട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തില്‍ അരലക്ഷത്തോളം പേര്‍ നടത്തിയ ജ്ഞാനപ്പാന ആലാപനത്തിലൂടെ ലഭിച്ച ഗിന്നസ് വേള്‍ഡ് റെക്കോഡ് പൂന്താനത്തിന്റെ സ്മരണയ്ക്കായി ഗുരാവയൂര്‍ ദേവസ്വത്തിന് സമര്‍പ്പിക്കും.
'ആര്‍ട്ട് ഓഫ് ലിവിങ് അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സി' (ആലാപ്)ന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.
ആലാപിന്റെ ഡയറക്ടര്‍ ഡോ. മണികണ്ഠന്‍ ജി., ശരത്, വിധുപ്രതാപ്, ഗായത്രി അശോക് തുടങ്ങിയവര്‍ ജ്ഞാനപ്പാന സംഗീതാലാപനത്തിന് നേതൃത്വം നല്‍കുമെന്ന് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ദിവാകരന്‍ ചോമ്പാല അറിയിച്ചു.

No comments:

Post a Comment