Sunday, January 4, 2015

കോലങ്ങളെത്തി; കാഞ്ഞൂരില്‍ ഭക്തജനപ്രവാഹം

കോലങ്ങളെത്തി; കാഞ്ഞൂരില്‍ ഭക്തജനപ്രവാഹം

കാഞ്ഞൂര്‍ ഒമ്പതാം ഉത്സവത്തിന് കോലങ്ങളെത്തി. പരമ്പരാഗത ആചാരത്തികവില്‍ ശനിയാഴ്ച ഒമ്പതുമണിയോടെയാണ് കോലങ്ങള്‍ വന്നുതുടങ്ങിയത്. ഉത്സവത്തിന്റെ പത്താംനാളായ ഞായറാഴ്ച രാത്രിയിലും കോലംവരവുണ്ട്. ശനിയാഴ്ച പടിഞ്ഞാറെ കരയില്‍നിന്നുള്ള കോലങ്ങളാണ് ദേവീസന്നിധിയിലെത്തിയത്. ഞായറാഴ്ച കിഴക്കേ കരയുടെ ഊഴമാണ്.
ഒന്പതാം ഉത്സവത്തിന്റെ കൂട്ട എഴുന്നള്ളത്ത് ഉച്ചയോടെ ചേപ്പാട് വെട്ടിക്കുളങ്ങര ദേവീ ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ചു. ഏവൂര്‍ വടക്കേ കണ്ണമ്പള്ളില്‍ (കല്ലൂരേത്ത് ), കോട്ടയ്ക്കകം വട്ടപ്പറമ്പില്‍, വേരുവള്ളില്‍ (മണ്ണടിക്കാവ് ), അറയ്ക്കല്‍, എരുവ അന്നപൂര്‍ണ്ണേശ്വരി, മഹാദേവികാട് കളത്തൂര്‍, ആദികാര്‍ത്ത്യായനി എന്നീ ഭഗവതിമാരുടെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളത്ത്.
വെട്ടിക്കുളങ്ങരയില്‍നിന്ന് ആരംഭിച്ച് ചിങ്ങോലി കിഴക്ക്, സംഗമം ജങ്ഷന്‍, എലവക്കുളങ്ങരവഴി കാഞ്ഞൂര്‍ ക്ഷേത്രസങ്കേതത്തില്‍ എഴുന്നള്ളത്ത് എത്തിച്ചേര്‍ന്നു. ഞായറാഴ്ച 11.30ന് കാവിലടിയന്തരം. രാത്രി 9.15നാണ് കോലങ്ങള്‍ വന്നുതുടങ്ങുന്നത്. പുലര്‍ച്ചെ 3.30ന് എതിരേല്‍പ്പും പൂപ്പടയും നടക്കും.

No comments:

Post a Comment