ആലിലക്കണ്ണാ തൂവെണ്ണ കള്ളാ
ഗോപികമാരുടെ ഉണ്ണിക്കണ്ണാ
പാവമീപെണ്ണു നിന്‍ രാധയല്ലെങ്കിലും
ആ വനമാലയില്‍ പൂക്കാം
പാടിയുണര്‍ത്താന്‍ മീരയല്ലെങ്കിലും
ആ തിരുനാമങ്ങള്‍ പാടാം ...പാടാം ...
കൃഷ്ണാ മുകുന്ദാ ഹരി ഗോവിന്ദ മുരാരേ
ഗോപാലക ശ്രീനന്ദന മായക്കണ്ണാ വാ
വനമുരളികയില്‍ യമുനയോഴുക്കി
പരിഭവ പാല്‍ക്കുടം നീ ഉടച്ചു
ഹൃദയം നിറയെ ഹരിചന്ദന മലര്‍ പൊഴിച്ചു
രാവും പകലും നിന്‍ ചിരിയില്‍
രാഗസുധാരസമുണരുകയായ്
പൊന്നിന്‍കങ്കണങ്ങള്‍ കൊഞ്ചും കയ്യാല്‍ എന്നും
കണ്ണാ എന്നെ നീ മാടി വിളിച്ചു
മഴമുകിലാണെന്‍ കണ്ണന്‍ ഞാനൊരു
മഴയായ് പെയ്യുവതെന്തുരസം
കണ്ണന്‍ പുണരും പൈക്കിടാവ്
ആകാന്‍ എന്ത് സുഖം
നീലത്താമര ഇതളോലം
നീര്‍മിഴിപൊത്തി കളിയാടാം
എന്നും നീയെന്‍ ഉള്ളില്‍
കുട്ടികുറുമ്പല്ലേ
കണ്ണിനു കണ്ണായ് നിറയുകില്ലേ
നീ നിറയുകില്ലേ
കൃഷ്ണാ മുകുന്ദാ ഹരി ഗോവിന്ദ മുരാരേ
ഗോപാലക ശ്രീനന്ദന മായക്കണ്ണാ വാ
No comments:
Post a Comment