!!! സ്വാമിയേ ശരണം അയ്യപ്പാ !!!
പത്തനംതിട്ട: കര്‍ക്കടകമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം 16ന് വൈകീട്ട് അഞ്ചിന് തുറക്കും. നിറപുത്തിരി ചടങ്ങ് 22ന് നടക്കും. 22ന് രാവിലെ 5.30നും 6.15നും ഇടയില്‍ അത്തം നക്ഷത്രം കര്‍ക്കടകരാശിയിലാണ് നിറപുത്തിരി. ഇതിനുശേഷം രാത്രി 10ന് നടയടയ്ക്കും.
ജൂലായ് 17 മുതല്‍ 22 വരെ പതിവുപൂജകള്‍ക്കു പുറമെ പടിപൂജയും ഉദയാസ്തമനപൂജയും ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ ഭക്തര്‍ക്ക് നെയ്യഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടത്താം. 22ന് നട അടച്ചശേഷം ചിങ്ങമാസപൂജകള്‍ക്കായി ആഗസ്ത് 16ന് നട തുറക്കും. മണ്ഡലപൂജ, മകരവിളക്ക്, മേടവിഷു, മീനം-ഉത്രം ഉത്സവം, മാസപൂജ തുടങ്ങിയവയുടെ ആദ്യദിവസം ഇനിമുതല്‍ നട തുറക്കുന്നത് വൈകീട്ട് അഞ്ചുമണിക്കായിരിക്കും. വിശേഷദിനങ്ങളില്‍ നേരത്തെ വൈകീട്ട് 5.30നായിരുന്നു നട തുറന്നിരുന്നത്.
No comments:
Post a Comment