ഭൂലോകവൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂരിനെക്കുറിച്ച് എന്തേങ്കിലും വാക്കുകള്‍കൊണ്ടു പ്രതിപാദിക്കുക എന്നതിലുപരി വിഷമകരമായ മറ്റൊന്നുണ്ടാവില്ലെന്നു മാത്രമല്ല പറയുന്നതൊന്നും എങ്ങുമെത്താത്ത അവസ്ഥയുമാകും. എങ്കിലും എനിക്കറിവുള്ളത് ഇവിടെ പങ്കുവയ്ക്കുക എന്നതിലുപരി ഒന്നും ചെയ്യാനില്ല. ദക്ഷിണഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. കേരളത്തിലെ തൃശ്ശൂര്‍ പട്ടണത്തില്‍ നിന്ന് 26 കി.മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂര്‍ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഗുരുവായൂര്‍ ദേവസ്വം ആക്റ്റ് 1971 മാര്‍ച്ച് 9ന് നിലവില്‍ വന്നു. 1978 ല്‍ പരിഷ്‌കരിച്ച നിയമ പ്രകാരമാണ് ഭരണം നടത്തുന്നത്. കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന സമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്. സാമൂതിരി രാജാവ്, മല്ലിശ്ശേരി നമ്പൂതിരി, ക്ഷേത്രം തന്ത്രി, ക്ഷേത്രം ജീവനക്കാരുടെ ഒരു പ്രതിനിധി, മറ്റ് അഞ്ചുപേര്‍ (ഇതില്‍ ഒരാള്‍ പട്ടിക ജാതിയില്‍ നിന്നായിരിക്കണം). ചേര്‍ന്നതാണ് സമിതി. സര്‍ക്കാര്‍ ഡെപ്യുട്ടേഷനില്‍ നിയമിക്കുന്ന ഉദ്യോഗസ്ഥനായ അഡ്മിനിസ്‌ട്രേറ്ററാണ് സമിതി സെക്രട്ടറി. ഡെപ്യൂട്ടി കളക്ടറുടെ റാങ്കില്‍ താഴെയുള്ളയാളാവരുത്, അഡ്മിനിസ്‌ട്രേറ്റര്‍. പാരമ്പര്യമായി പുഴക്കര ചേന്നാസ് നമ്പൂതിരിയാണ് തന്ത്രി. പഴയം, മുന്നൂലം, പൊട്ടക്കുഴി, കക്കാട് എന്നീ ഇല്ലക്കാരാണ് ഓതിക്കന്മാര്‍. പന്തീരടി പൂജയ്ക്ക് മേല്‍ശാന്തിയെ ഓതിക്കന്‍ സഹായിക്കും. തന്ത്രി ഇല്ലാത്ത സമയത്ത് ആ ചുമതലകള്‍ ചെയ്യുന്നതും ഓതിക്കനാണ്. മേല്‍ശാന്തിയെ ഭരണസമിതി ആറുമാസത്തേക്ക് നിയമിക്കുന്നു. ആ കാലയളവില്‍ മേല്‍ശാന്തി അമ്പലപരിസരം വിട്ടുപോകാന്‍ പാടില്ലാത്തതാണ്.
തന്ത്രിയുടേയും ഓതിക്കന്റേയും കീഴില്‍ രണ്ടാഴ്ച ക്ഷേത്രത്തേയും ആചാരങ്ങളേയും പൂജകളേയും പറ്റി പഠിച്ച് മൂലമന്ത്രം ഗ്രഹിച്ചാണ് ചുമതലയേക്കുന്നത്.മേല്‍ശാന്തിയെ സഹായിക്കാന്‍ രണ്ട് കീഴ്ശാന്തിമാര്‍ ഉണ്ടായിരിക്കും.കാരിശ്ശേരിയിലെ പതിനലു നമ്പൂതിരി ഇല്ലങ്ങളില്‍ നിന്ന്, ഒരു മാസം രണ്ട് ഇല്ലക്കാര്‍ വീതം ഊഴം വച്ചാണ് കീഴ്ശാന്തി ചെയ്യുന്നത്.വിഷ്ണുവിന്റെ പരിപൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണന്‍ എന്ന രൂപത്തിലാ!ണ് ഗുരുവായൂരിലെ പ്രതിഷ്ഠ. പാതാളാഞ്ജനം എന്ന വിശിഷ്ടവും അപൂര്‍വ്വവും ആയ കല്ലുകൊണ്ടാണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.ധഅവലംബം ആവശ്യമാണ്പ നില്‍ക്കുന്ന രൂപത്തില്‍ കാണപ്പെടുന്ന ഭഗവാന്‍ 4 കൈകളില്‍ പാഞ്ചജന്യം (ശംഖ്), സുദര്‍ശനചക്രം, കൗമോദകി (ഗദ), താമര എന്നിവ ധരിച്ചിരിക്കുന്നു. മാറില്‍ ശ്രീവത്സം എന്ന അടയാളവും, കൗസ്തുഭം തുടങ്ങിയ ആഭരണങ്ങളും, മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂരപ്പന്‍ വാഴുന്നത്. 4 അടി ഉയരമാണ് വിഗ്രഹത്തിന്.കുരവയൂര്‍ എന്നായിരുന്നു ഗുരുവായൂരിന്റെ ആദികാല നാമം. 14ാം നൂറ്റാണ്ടിലെ കോകസന്ദേശത്തില്‍ കുരുവയൂര്‍ എന്നാണ്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഗുരുവും വായുവും ചേര്‍ന്ന ഗുരുവായൂരാക്കിയതും അതിനെ ക്ഷേത്രവുമായി ബന്ധിച്ച് വളര്‍ത്തിയെടുത്തതും ആധുനികകാലത്താണ്. എങ്കിലും ഐതിഹ്യമായി പ്രചരിക്കുന്ന അത്തരം കഥകള്‍ക്കാണ് കൂടുതല്‍ ശ്രോതാക്കള്‍.ക്ഷേത്രത്തില്‍ ഇന്നു കാണപ്പെടുന്ന വിഗ്രഹം ചതുര്‍ബാഹുവും ശംഖചക്രഗദാപത്മധാരിയുമായ മഹാവിഷ്ണുവിന്റേതാണ്. സ്വയംഭൂവാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിഗ്രഹത്തിന് ഉദ്ദേശം നാലടി ഉയരം വരും. നില്‍ക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന്റെ ദര്‍ശനം കിഴക്കോട്ടാണ്. പാതാളാഞ്ജനശിലയില്‍ തീര്‍ത്ത ഈ വിഗ്രഹം വിഷ്ണുതന്നെ സൃഷ്ടിച്ചതാണെന്നും പറയാം. വൈകുണ്ഠത്തില്‍ ഭക്തര്‍ക്കും ഇന്ദ്രാദിദേവകള്‍ക്കും ദര്‍ശനം നല്‍കുന്ന വിഷ്ണുവിന്റെ തിരുരൂപമാണ് വിഗ്രഹത്തിന്. വിഷ്ണു ഈ വിഗ്രഹം ശിവനു സമ്മാനിച്ചു. ശിവനുശേഷം ബ്രഹ്മാവും ഇത് സ്വന്തമാക്കി. ഒടുവില്‍ സന്താനസൗഭാഗ്യമില്ലാതെ കഴിഞ്ഞിരുന്ന സുതപസ്സ് എന്ന രാജാവിന് ബ്രഹ്മാവ് ഇത് സമ്മാനിച്ചു. നാലുജന്മങ്ങളില്‍ അദ്ദേഹത്തിന്റെ പുത്രനായി മഹാവിഷ്ണു അവതരിച്ചു (പ്രശ്‌നിഗര്‍ഭന്‍, വാമനന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍). ഒടുവില്‍ ദ്വാരക കടലില്‍ മുങ്ങിയപ്പോള്‍ ദേവഗുരുവായ ബൃഹസ്പതിയും അദ്ദേഹത്തിന്റെ ശിഷ്യനായ വായുദേവനും ചേര്‍ന്ന് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. അങ്ങനെ സ്ഥലത്തിന് ഗുരുവായൂര്‍ എന്നും പ്രതിഷ്ഠയ്ക്ക് ഗുരുവായൂരപ്പന്‍ എന്നും പേരുകള്‍ വന്നു.ശിവനും പ്രചേതസ്സുകളും അനേകകാലംധ4പ തപസ്സു ചെയ്‌തെന്നു കരുതുന്ന പൊയ്കയെ രുദ്രതീര്‍ത്ഥമെന്ന് വിളിക്കുന്നു (ഇപ്പോഴുള്ള ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്താണിത്.) ശ്രീകൃഷ്ണന്‍ ഉദ്ധവനോട് ദേവഗുരു ബൃഹസ്പതിയെകൊണ്ട് ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിക്കുവാന്‍ ആവശ്യപ്പെടുകയുണ്ടായ മഹാവിഷ്ണു വിഗ്രഹമാണ് ഗുരുവായൂരിലെ പ്രതിഷ്ഠയെന്ന് വിശ്വാസം. ഗുരുവും വായുഭഗവാനും കൂടി സ്ഥലം കണ്ടെത്തി പ്രതിഷ്ഠ നടത്തിയതിനാല്‍ ഗുരുവായൂരെന്നു നാമമുണ്ടായെന്ന് സ്ഥലനാമ പുരാണം. ശിവനും പാര്‍വ്വതിയും ഈ വിഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യമുഹൂര്‍ത്തത്തില്‍ അവിടെ ഉണ്ടായിരുന്നു എന്നും എല്ലാവര്‍ക്കും നില്‍ക്കുവാന്‍ ക്ഷേത്രത്തിനടുത്ത് സ്ഥലം ഇല്ലാത്തതുകൊണ്ട് ശിവന്‍ അല്പം മാറി മമ്മിയൂര്‍ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തുനിന്ന് അനുഗ്രഹങ്ങള്‍വര്‍ഷിച്ചു എന്നുമാണ് ഐതീഹ്യം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് മമ്മിയൂര്‍ ക്ഷേത്രം. ഗുരുവായൂര്‍ ക്ഷേത്രം ദേവശില്പിയായ വിശ്വകര്‍മ്മാവ് ആണ് നിര്‍മ്മിച്ചത്.ഗുരുവായൂര്‍ ക്ഷേത്രത്തിന് 5,000 വര്‍ഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തെ പ്രതിപാദിക്കുന്ന ഏറ്റവും പഴയ കൃതി 14ആം നൂറ്റാണ്ടിലെ തമിഴ് പുസ്തകമായ 'കോകസന്ദേശം' ആണ്. ഇതില്‍ കുരവൈയൂര്‍ എന്ന് പ്രതിപാദിച്ചിരിക്കുന്നു. 16ാം നൂറ്റാണ്ടിലെ പല കൃതികളിലും ഗുരുവായൂരിനെ കുറിച്ചുള്ള കുറിപ്പുകളും വര്‍ണ്ണനയും കാണാം. എങ്കിലും മേല്‍പ്പത്തൂരിന്റെ നാരായണീയം ആണ് ഗുരുവായൂര്‍ ക്ഷേത്രത്തെ പ്രശസ്തമാക്കിയത്. തിരുന്നാവായ കഴിഞ്ഞാല്‍ പ്രാധാന്യം കൊണ്ടു രണ്ടാമതുവരുന്നതു പൊന്നാനി താലൂക്കിലുള്ള ഗുരുവായൂര്‍ ക്ഷേത്രമാണ്.തളര്‍വാതരോഗശാന്തിക്കു പുകള്‍പ്പെറ്റതാണ് ഈ ഹൈന്ദവാരാധന കേന്ദ്രം. വില്യം ലോഗന്‍ മലബാര്‍ മാനുവലില്‍ ഇങ്ങനെയാണ് ഗുരുവായൂര്‍ക്ഷേത്രത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.നൂറുകണക്കിന് വര്‍ഷങ്ങളില്‍ ഗുരുവായൂര്‍ മുസ്ലീം യൂറോപ്യന്‍ കടന്നുകയറ്റക്കാരുടെ ആക്രമണത്തിനു പാത്രമായി.1716ല്‍ ഡച്ചുകാര്‍ ഗുരുവായൂര്‍ ക്ഷേത്രം ആക്രമിച്ച് ക്ഷേത്രത്തിലെ വിലപിടിച്ച വസ്തുക്കളും സ്വര്‍ണ്ണക്കൊടിമരവും കൊള്ളയടിച്ച് പടിഞ്ഞാറേ ഗോപുരത്തിന് തീവെച്ചു. ക്ഷേത്രം 1747ല്‍ പുനരുദ്ധരിച്ചു. 1755ല്‍ സാമൂതിരിയുമായുള്ള യുദ്ധത്തില്‍ ഡച്ചുകാര്‍ തൃക്കുന്നവായ് ക്ഷേത്രം നശിപ്പിച്ചു. ഇവിടെ നിന്ന് ബ്രാഹ്മണര്‍ പലായനം ചെയ്തു. പിന്നീട് സാമൂതിരി ഗുരുവായൂരിന്റെയും തൃക്കുന്നവായ് ക്ഷേത്രത്തിന്റെയും സംരക്ഷകനായി. ഈ ക്ഷേത്രങ്ങളിലെ മേല്‍ക്കോയ്മ സാമൂതിരിക്കായിരുന്നു.1766ല്‍ മൈസൂരിലെ ഹൈദരലി കോഴിക്കോടും ഗുരുവായൂരും പിടിച്ചടക്കി. ഗുരുവായൂര്‍ ക്ഷേത്രം നശിപ്പിക്കാതിരിക്കാന്‍ ഹൈദരലി 10,000 പണം കപ്പം ചോദിച്ചു. ഈ സംഖ്യ നല്‍കിയെങ്കിലും അരക്ഷിതാവസ്ഥയെ തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു. മലബാര്‍ ഗവര്‍ണ്ണറായിരുന്ന ശ്രീനിവാസ റാവുവിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഹൈദരലി ദേവദയ നല്‍കുകയും ക്ഷേത്രം നാശോന്മുഖമാവാതെ ഇരിക്കുകയും ചെയ്തു. എങ്കിലും 1789ല്‍ ഹൈദരലിയുടെ മകനായ ടിപ്പു സുല്‍ത്താന്‍ സാമൂതിരിയുടെ സാമ്രാജ്യം ആക്രമിച്ചു. മുന്‍പ് പല ക്ഷേത്രങ്ങളും ടിപ്പു സുല്‍ത്താന്‍ നശിപ്പിച്ചിരുന്നു. ടിപ്പുവിന്റെ ആക്രമണത്തെ ഭയന്ന് ഉത്സവ വിഗ്രഹവും മൂര്‍ത്തിയും മല്ലിശ്ശേരി നമ്പൂതിരിയും കക്കാട് ഓതിക്കനും ചേര്‍ന്ന് അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. ടിപ്പു ക്ഷേത്രത്തിനു ചുറ്റുമുള്ള ചെറിയ കോവിലുകള്‍ നശിപ്പിക്കുകയും ക്ഷേത്രത്തിന് തീവെക്കുകയും ചെയ്തു. എങ്കിലും പെട്ടെന്ന് ഉണ്ടായ മഴയെത്തുടര്‍ന്ന് ക്ഷേത്രം രക്ഷപെട്ടു. പിന്നീട് 1792ല്‍ സാമൂതിരിയും ബ്രിട്ടീഷുകാരും ചേര്‍ന്ന് ടിപ്പു സുല്‍ത്താനെ തോല്‍പ്പിച്ചു. സംരക്ഷിച്ചിരുന്ന മൂര്‍ത്തിയും ഉത്സവ വിഗ്രഹവും 1792 സെപ്റ്റംബര്‍ 17നു പുനഃസ്ഥാപിച്ചു. പക്ഷേ ഈ സംഭവ ഗതികള്‍ ക്ഷേത്രത്തിലെ നിത്യ പൂജയെയും ആചാരങ്ങളെയും സാരമായി ബാധിച്ചിരുന്നു.കേരളത്തിലെ മിക്ക ക്ഷേത്രങ്ങളെയും പോലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും അവര്‍ണ്ണ സമുദായക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഈ അനാചാരത്തിനെതിരെ കെ. കേളപ്പന്‍, എ. കെ. ജി., പി. കൃഷ്ണപിള്ള, സുബ്രഹ്മണ്യന്‍ തിരുമുമ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട സമരമായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹം. എ. കെ. ജി.യായിരുന്നു സത്യഗ്രഹ വോളന്റിയര്‍മാരുടെ നേതാവ്. സമരത്തെ പ്രതിരോധിക്കാന്‍ ക്ഷേത്രാധികാരികള്‍ അമ്പലത്തിന് ചുറ്റും മുള്ളുവേലി കെട്ടുകയും സത്യഗ്രഹികളെ അടിച്ചുകൊല്ലുമെന്ന് യാഥാസ്ഥിതികര്‍ ഭീഷണി മുഴക്കുകയും ചെയ്തു. ഒരു സംഘം വോളന്റിയര്‍മാര്‍ കണ്ണൂരില്‍ നിന്ന് കാല്‍നടയായി ഗുരുവായൂരേക്ക് മാര്‍ച്ച് ചെയ്തു. കെ. കേളപ്പന്‍ പന്ത്രണ്ട്് ദിവസത്തെ നിരാഹാരം കിടന്നു. നവംബര്‍ ഏഴിന് സുബ്രഹ്മണ്യന്‍ തിരുമുമ്പ് അറസ്റ്റിലായി. ജനുവരി നാലിന് എ. കെ. ജി.യെയും അറസ്റ്റ് ചെയ്തു. ഗാന്ധിജി ഇടപെട്ടതിന് ശേഷം സത്യഗ്രഹം അവസാനിപ്പിക്കുകയും പിന്നീട് പൊന്നാനി താലൂക്കില്‍ ക്ഷേത്രം അവര്‍ണര്‍ക്ക് തുറന്നുകൊടുക്കേണ്ട കാര്യത്തില്‍ ഹിന്ദുക്കള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തുകയും ചെയ്തു. 1947 ജൂണ്‍ 12ന് മദിരാശി സര്‍ക്കാരിന്റെ ക്ഷേത്രപ്രവേശന ഉടമ്പടിക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രവേശനം ലഭിച്ചു. എല്ലാ വിശ്വാസികള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 2007ല്‍ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹം നടത്തി.1970 നവംബര്‍ 30നു ക്ഷേത്ര സമുച്ചയത്തില്‍ ഒരു തീപിടിത്തം ഉണ്ടായി. പടിഞ്ഞാറേ ചുറ്റമ്പലത്തില്‍ നിന്ന് തുടങ്ങിയ തീ അഞ്ചുമണിക്കൂറോളം ആളിക്കത്തി. ശ്രീകോവില്‍ ഒഴിച്ച് മറ്റെല്ലാം ഈ തീയില്‍ ദഹിച്ചു. വിഗ്രഹവും ഗണപതി, ശാസ്താവ്, ഭഗവതി എന്നിവരുടെ കോവിലുകളും കൊടിമരവും മാത്രം അത്ഭുതകരമായി തീയില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ വിഗ്രഹം ഇപ്പോള്‍ അംഗഭംഗം സംഭവിച്ച നിലയിലാണ്. കിഴക്കോട്ട് ദര്‍ശനമായ പ്രതിഷ്ഠയായതിനാല്‍ രാവിലെ വരുന്നവര്‍ക്ക് അവ വ്യക്തമായി കാണാം.ഏകാദശിവിളക്ക് സമയത്തായിരുന്നു ഈ തീപിടിത്തം നടന്നത്. ഈ ഉത്സവ സമയത്ത് വിളക്കുമാടത്തിലെ എല്ലാ വിളക്കുകളും ജ്വലിപ്പിച്ചിരുന്നു. ശീവേലി പ്രദക്ഷിണത്തിനു ശേഷം ഉത്സവ പരിപാടികള്‍ കഴിഞ്ഞ് ഗോപുരത്തിന്റെ എല്ലാ നടകളും അടച്ചുകഴിഞ്ഞിട്ടായിരുന്നു ഈ തീപിടിത്തം. പടിഞ്ഞാറേ ചുറ്റമ്പലത്തിനു സമീപം താമസിക്കുന്ന ആരോ ക്ഷേത്രത്തിനുള്ളില്‍ തീ കണ്ട് മറ്റ് ആള്‍ക്കാരെ വിളിച്ചുകൂട്ടുകയായിരുന്നു. ജാതി മത പ്രായ ഭേദമന്യേ ആയിരക്കണക്കിന് ആളുകള്‍ മണ്ണും വെള്ളവും ഉപയോഗിച്ച് ഈ തീ അണയ്ക്കാന്‍ പരിശ്രമിച്ചു. പൊന്നാനി, തൃശ്ശൂര്‍, ഫാക്ട് എന്നിവിടങ്ങളിലെ അഗ്‌നിശമന സേനാംഗങ്ങളും തീയണയ്ക്കാന്‍ പരിശ്രമിച്ചു. രാവിലെ 5.30ഓടു കൂടി തീ പൂര്‍ണ്ണമായും അണഞ്ഞു.അനിയന്ത്രിതമായ തീ കണ്ട് അധികാരികള്‍ വിലപിടിപ്പുള്ളതെല്ലാം ശ്രീകോവിലിനുള്ളില്‍ നിന്നു മാറ്റിയിരുന്നു. ഗണപതി മൂര്‍ത്തി, ശാസ്താവിന്റെ മൂര്‍ത്തി, ഗുരുവായൂരപ്പന്റെ പ്രധാന മൂര്‍ത്തി എന്നിവ ചുറ്റമ്പലത്തിലേക്കും പിന്നീട് കൂടുതല്‍ സുരക്ഷിതമായ ഇടം എന്ന നിലയ്ക്ക് തന്ത്രിയുടെ ഗൃഹത്തിലേക്കും മാറ്റി. ചുറ്റമ്പലവും പടിഞ്ഞാറേ വിളക്കുമാടവും തെക്ക്, വടക്കു വശങ്ങളും മുഴുവനായി അഗ്‌നിക്കിരയായി. ശ്രീകോവിലില്‍ നിന്നും 3 വാര മാത്രം അകലത്തായിരുന്നു ചുറ്റമ്പലം എങ്കിലും ശ്രീകോവിലില്‍ മാത്രം തീ സ്പര്‍ശിച്ചില്ല.കേരള സര്‍ക്കാര്‍ തീപ്പിടുത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചു. അന്വേഷണത്തില്‍ ക്ഷേത്രഭരണത്തില്‍ വളരെയധികം ക്രമകേടുകള്‍ നടക്കുന്നതായി കണ്ടെത്തി. അതിനുശേഷം കേരളസര്‍ക്കാര്‍ ക്ഷേത്ര ഭരണം ഏറ്റെടുക്കാന്‍ ഉത്തരവു പുറപ്പെടുവിച്ചു. 1977 ല്‍ ഗുരുവായൂര്‍ ദേവസ്വം നിയമം നിലവില്‍ വന്നു.തീപിടിത്തത്തിനു ശേഷം വന്‍ തോതിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പൊതുജനങ്ങളുടെ നിര്‍ലോഭമായ സഹകരണം ഉണ്ടായി. കേരളത്തിലെ പ്രശസ്തരായ ജ്യോത്സ്യരെ സമ്മേളിപ്പിച്ച് ക്ഷേത്രാധികാരികള്‍ ഭഗവാന്റെ ഇംഗിതം എന്താണെന്ന് ആരാഞ്ഞു. വടക്ക്, കിഴക്ക് വാതിലുകള്‍ക്ക് വീതികൂട്ടുവാനുള്ള ആശയം ഒഴിച്ച് ഈ യോഗം തീരുമാനിച്ച മറ്റെല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ചു. പുനരുദ്ധാരണത്തിനുള്ള തറക്കല്ല് ജഗദ്ഗുരു കാഞ്ചി കാമകോടി മഠാതിപതി ജയേന്ദ്ര സരസ്വതി സ്വാമികള്‍ ആണ് സ്ഥാപിച്ചത്. രണ്ട് വാതില്‍മാടങ്ങളിലെ പത്ത് ഉരുണ്ട തൂണുകള്‍ മനോഹരമായി കൊത്തുപണി ചെയ്തു. ഇവിടെ ഇരുന്നായിരുന്നു മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി നാരായണീയം എഴുതിയത്. തീപിടുത്തത്തിനു ശേഷം വിളക്കുമാടത്തില്‍ ആദ്യമായി തിരിതെളിച്ചത് 1973 ഏപ്രില്‍ 14നു (വിഷു ദിവസം) ആയിരുന്നു.തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ഗുരുവായൂര്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദേവശില്പിയായ വിശ്വകര്‍മ്മാവ് ആണ് ഇവിടെ ആദ്യത്തെ ക്ഷേത്രം നിര്‍മ്മിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. വിഷുദിവസത്തില്‍ സൂര്യന്റെ ആദ്യ കിരണങ്ങള്‍ ഗുരുവായൂരിലെ വിഷ്ണുവിന്റെ കാല്‍ക്കല്‍ വീഴുന്ന വിധത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് (കിഴക്കോട്ട് ദര്‍ശനം). ഇങ്ങനെ സൂര്യന്‍ വിഷു ദിവസത്തില്‍ ആദ്യമായി വിഷ്ണുവിന് വന്ദനം അര്‍പ്പിക്കുന്നു. ക്ഷേത്രത്തിന് കിഴക്കുവശത്തും പടിഞ്ഞാറുവശത്തും ഓരോ കവാടങ്ങളുണ്ട്. ഭഗവദ്ദര്‍ശനവശമായ കിഴക്കുവശത്തുള്ളതാണ് പ്രധാനം. തിരക്കില്ലാത്തപ്പോള്‍ അവിടെനിന്നുനോക്കിയാല്‍ത്തന്നെ ഭഗവദ്വിഗ്രഹം കാണാന്‍ സാധിക്കും.ശ്രീകോവില്‍ രണ്ടു തട്ടുകളായി സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍ കൊണ്ടു മേഞ്ഞതാണ്. മൂലവിഗ്രഹം പാതാളാഞ്ജന ശിലകൊണ്ടുള്ളതാണ്. കൂടാതെ വെള്ളികൊണ്ടും സ്വര്‍ണ്ണംകൊണ്ടുള്ള രണ്ടു വിഗ്രഹങ്ങള്‍ കൂടിയുണ്ട്. വെള്ളികൊണ്ടുള്ളതും പഴയതുമയ വിഗ്രഹമാണ് ശീവേലികള്‍ക്കും പ്രദക്ഷിണത്തിനും ഉപയോഗിക്കുന്നത്. വിശേഷാവസരങ്ങളില്‍ മാത്രം സ്വര്‍ണ്ണവിഗ്രഹം എഴുന്നെള്ളിയ്ക്കും. ശ്രീകോവിലിന്റെ പുതിയ വാതിലുകള്‍ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ബാറുകള്‍കൊണ്ട് ബലപ്പെടുത്തിയതാണ്. വാതിലില്‍ വെള്ളികൊണ്ടുണ്ടാക്കി സ്വര്‍ണ്ണം പൊതിഞ്ഞ 101 മണികളുണ്ട്. ശ്രീകോവിലിന്റെ പടികളായ സോപാനം കല്ലുകള്‍ കൊണ്ടുണ്ടാക്കിയതാണ്. കിഴക്കുവശത്തുകൂടി അങ്കണത്തിലേക്ക് കടക്കുമ്പോള്‍ ഇരുവശത്തുമുള്ള ഉയര്‍ന്ന പ്ലാറ്റ്‌ഫോമുകളാണ് വതില്‍മാടം. തെക്കേ വാതിമാടത്തിന്റെ കിഴക്കേ തൂണില്‍ ചരിയിരുന്നാണ് മേല്‍പ്പത്തൂര്‍ നാരായണീയം രചിച്ചതെന്ന് വിശ്വസിക്കുന്നു. പണ്ട് വടക്കേ വാതില്‍മാടം പരദേശി ബ്രാഹ്മണന്മാര്‍ക്കുള്ളതായിരുന്നു.നാലമ്പല/ചുറ്റമ്പലത്തിനു നടുവില്‍ ശ്രീകോവിലിനു മുന്നില്‍ നാലു കരിങ്കല്‍ തൂണുകളോടു കൂടിയതാണ് നമസ്‌കാരമണ്ഡപം. കിഴക്കും പടിഞ്ഞാറും പ്രവേശന വഴികളില്‍ പതിനാറാം നൂറ്റാണ്ടിലെ അപൂര്‍വങ്ങളായ ചുമര്‍ചിത്രങ്ങളുള്ള രണ്ടുനില ഗോപുരങ്ങളുണ്ട്. 1970ലെ തീപിടുത്തത്തില്‍ നശിച്ച് ചില ചിത്രങ്ങള്‍ പുനഃനിര്‍മിച്ചിട്ടുണ്ട്. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ശൈലിയിലും വിഷയത്തിലുമുള്ള ചുമര്‍ചിത്രങ്ങളാണിവിടെ. നാലമ്പലത്തിനു ചുറ്റും ചുമരിലുറപ്പിച്ചിട്ടുള്ള മരച്ചള്ളകളില്‍ ഉറപ്പിച്ചിട്ടുള്ള 8000 പിച്ചള വിളക്കുകളുള്ളതാണ് വിളക്കുമാടം.ക്ഷേത്രത്തിനകത്ത് നാല് ദീപസ്തംഭങ്ങളുണ്ട്. ക്ഷേത്രത്തിനു മുന്നിലുള്ള കൂറ്റന്‍ ദീപസ്തംഭത്തിന് 24 അടി ഉയരം ഉണ്ട്. പാദം അടക്കം 13 തട്ടുകളുമുണ്ട്. ഊട്ടുപുരയ്ക്ക് പുറകിലുള്ള കുളമാണ് രുദ്രതീര്‍ഥം. ഇവിടെയാണ് ആറാട്ട് നടക്കാറുള്ളത്. ഗുരുവും വായുവും കൂടി കൊണ്ടുവന്ന വിഗ്രഹം ശിവന്‍ പ്രതിഷ്ഠയ്ക്കുന്നതിനുമുമ്പ് ആറാട്ടു നടത്തിയത് രുദ്രതീര്‍ഥത്തിലാണ്.നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേ മൂലയിലാണ് ഗണപതി പ്രതിഷ്ഠ. ഏകദേശം ഒരടി മാത്രമേ ഉയരമുള്ളൂ. കിഴക്കോട്ടാണ് ദര്‍ശനം. മുമ്പ് ഇവിടെ പ്രദക്ഷിണം വെയ്ക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. തീപിടുത്തത്തിനുശേഷം പുതുക്കി പണിതപ്പോള്‍ ഇവിടെ പ്രദക്ഷിണത്തിന് സൗകര്യമുണ്ടാക്കിയിട്ടുണ്ട്. ശാസ്താവ് നാലമ്പലത്തിനു പുറത്ത്, പ്രദക്ഷിണവഴിയില്‍ തെക്കുകിഴക്കേ മൂലയിലാണ് ശാസ്താപ്രതിഷ്ഠ. പടിഞ്ഞാട്ടാണ് ദര്‍ശനം. നാലമ്പലത്തിനു പുറത്തുള്ള ഏക ഉപദേവനും ഇതാണ്. ഒരു മീറ്റര്‍ ഉയരത്തില്‍ കറുത്ത കരിങ്കല്ലില്‍ ഉണ്ടാക്കിയതാണ് പ്രതിഷ്ഠ. ശ്രീകോവിലിനു മുന്നില്‍ നാളികേരം എറിഞ്ഞുടക്കുന്നതിന് ചെരിച്ചുവച്ച കരിങ്കല്ലും ചെറിയ ദീപസ്തംഭവുമുണ്ട്. ഇടത്തരികത്തു ദേവി ഗുരുവായൂര്‍ ക്ഷേത്രത്തിനു പുറത്തായാണ് ഈ പ്രതിഷ്ഠയെ കാണുന്നത്. വനദുര്‍ഗ്ഗയാണ് പ്രത്ഷ്ഠയെന്നാണ് വിശ്വാസം. അതിനാല്‍ ശ്രീകോവിലിന് മേല്‍ക്കൂരയില്ല. ഴല്‍ ആണ് പ്രധാന വഴിപാട്. ഇവിടെ സ്ഥിരം വെളിച്ചപ്പാടുണ്ട്. ധനുമാസത്തില്‍ ഇവിടെ രണ്ടു തലപ്പൊലി ആഘോഷമായുണ്ട്. ഒന്ന് സ്ഥലത്തെ കുട്ടികളുടെ വകയാണ്; മറ്റേത് ദേവസ്വം വകയും. കാര്യാലയ ഗണപതി കിഴക്കേ നടയില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനു പിന്നില്‍ പഴയ ദേവസ്വം ഓഫീസിന്റെ പരിസരത്താണ് ഈ പ്രതിഷ്ഠ.ഈ ശ്രീകോവിലിനും മേല്‍ക്കൂരയില്ല. മറ്റുള്ള ഗണപതി വിഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി തുമ്പിക്കൈ ഇടതുഭാഗത്തേക്കാണ്. ൂടാതെ ഭഗവതിക്ഷേത്രത്തിനു സമീപം ഒരു സ്ഥലത്ത് മമ്മിയൂര്‍ ക്ഷേത്രദര്‍ശനം നടത്താന്‍ കഴിയാത്തവര്‍ ആ ദേവാലയത്തിന്റെ ദിശയിലേക്കുനോക്കി പാര്‍വതീപരമേശ്വരന്മാരെ വന്ദിക്കാറുണ്ട്. മാത്രവുമല്ല, നാലമ്പലത്തിനകത്തുതന്നെ പടിഞ്ഞാറേനടയില്‍ അനന്തപദ്മനാഭസ്വാമിയുടെയും,പടിഞ്ഞാറുഭാഗത്ത് ചില കരിങ്കല്‍ത്തൂണുകളില്‍ വിഷ്ണുഭഗവാന്റെ ദശാവതാരങ്ങളുടെയും സാന്നിദ്ധ്യങ്ങളുണ്ട്. വടക്കുപടിഞ്ഞാറുഭാഗത്ത് മറ്റൊരു കരിങ്കല്‍ത്തൂണില്‍ സുബ്രഹ്മണ്യന്‍, വടക്കേനടയില്‍ മറ്റൊരു കരിങ്കല്‍ത്തൂണില്‍ ഹനുമാന്‍ എന്നിവരുടെയും സാന്നിദ്ധ്യമുണ്ട്.ഗുരുവായൂരില്‍ നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമുണ്ട്. ക്ഷത്രത്തിന്റെ ശ്രീകോവില്‍നട തുറക്കുന്നത് പുലര്‍ച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛന്‍ രചിച്ച ഹരിനാമകീര്‍ത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാന്‍ പള്ളിയുണര്‍ത്തപ്പെടുന്നു. തലേന്നു ചാര്‍ത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദര്‍ശിച്ച് ഭക്തജനങ്ങള്‍ നിര്‍വൃതി നേടുന്നു. ഈ ദര്‍ശനത്തിനെ നിര്‍മാല്യ ദര്‍ശനം എന്ന് പറയുന്നു. പുലര്‍ച്ചെ 3.00 മുതല്‍ 3.20 വരെയാണ് നിര്‍മ്മല്യ ദര്‍ശനം. ലേ ദിവസത്തെ മാല്യങ്ങള്‍ മാറ്റിയ ശേഷം ബിംബത്തില്‍ എള്ളെണ്ണകൊണ്ട് അഭിഷേകം നടത്തുന്നു.ആടിയ ഈ എണ്ണ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നു. ുടര്‍ന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേല്‍ നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് പ്രശസ്തമായ വാകച്ചാര്‍ത്ത്. വാകച്ചാര്‍ത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീര്‍ത്ഥം ശംഖില്‍ നിറച്ച് അഭിഷേകം നടത്തുന്നു. ഇതാണ് ശംഖാഭിഷേകം.
Tuesday, July 7, 2015
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം
Labels:
ഉദയാമൃതം
Subscribe to:
Post Comments (Atom)
No comments:
Post a Comment