തൃശ്ശൂര്‍ ജില്ലയിലെ പായമ്മല്‍ എന്ന സ്ഥലത്താണ് നാലമ്പലങ്ങളില്‍പ്പെട്ട ഈ ശത്രുഘ്‌ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ചുരുക്കം ചില ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഇരിങ്ങാലക്കുട മതിലകം വഴിയില്‍ ഉള്ള അരീപ്പാലം എന്ന സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് പായമ്മല്‍ . ഇരിങ്ങാലക്കുട കൂടമാണിക്യ ക്ഷേത്രത്തില്‍ നിന്നും 6 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഈ ക്ഷേത്രത്തില്‍, ത്യാഗസന്നദ്ധത പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത പുരാണകഥാപാത്രമായ ശത്രുഘ്‌നനാണ് പ്രധാന പ്രതിഷ്ഠ.
ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന നാല്‍ ചതുര്‍ബാഹുവിഗ്രഹങ്ങളില്‍ പ്രായേണ വലിപ്പം കുറഞ്ഞ വിഗ്രഹമാണ്‍ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീരാമന്റെ പാദകമലം ഹൃദയത്തില്‍ സൂക്ഷിച്ച് പാദുകപൂജ ചെയ്യുന്ന ഭരതന്റെ നിഴലായി മാത്രമെ ആവാന്‍ കഴിഞ്ഞുള്ളു. അവസരം ലഭിച്ചാല്‍ മഹത്കര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രാപ്തനാണ്‍. ലവണാസുരന്റെ ആക്രമത്തില്‍ നിന്നും രാജ്യത്തെ രക്ഷിച്ചത് ശത്രുഘ്‌നന്‍ ആയിരുന്നു. മഹാവിഷ്ണുവിന്റെ കൈയ്യില്‍ വിളങ്ങുന്ന സുദര്‍ശനചക്രത്തിന്റെ അവതാരമാണ്‍ ശത്രുഘ്‌നന്‍ എന്നാണ്‍ വിശ്വാസം.
ആദ്യകാലങ്ങളില്‍ പായമ്മല്‍ ഗ്രാമം സാത്വികകര്‍മ്മങ്ങളുടെ അഭാവം മൂലം ചൈതന്യ രഹിതമായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രത്തിന്റ്‌റെ സങ്കേതത്തിന്‍ നാശനഷ്ഠങ്ങള്‍ സംഭവിച്ചു. ജീര്‍ണ്ണാവസ്ഥയിലായ ക്ഷേത്രത്തില്‍ ഗ്രാമീനരുടെ ഉത്സാഹത്താല്‍ പൂജയും ഉത്സവവും പുനരാരംഭിച്ചു.ചതുരാകൃതിയിലുള്ള കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച ശ്രീകോവിലിലാണ് ശത്രുഘ്‌നന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ശ്രീകോവിലില്‍ ശത്രുഘ്‌ന മൂര്‍ത്തി മാത്രമേ ഉള്ളു. ശ്രീകോവിലിനു തെക്കു പടിഞ്ഞാറായി കിഴക്കോട്ട് ദര്‍ശനമായി ഗണപതിയുണ്ട്. മുഖമണ്ഡപത്തില്‍ ഹനുമത് സാന്നിദ്ധ്യം ഉണ്ട്.പണ്ട് ഇവിടെ സ്ഥാപിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം കണ്ടെടുക്കുവാനുള്ള ശ്രമങ്ങള്‍ ഒന്നും വിജയിച്ചില്ല. ഈ വിഗ്രഹം ക്ഷേത്ര സമുച്ചയത്തിനു പിന്നിലുള്ള കുളത്തില്‍ ഉണ്ടെന്നാണ് വിശ്വാസം. ഇന്ന് സ്ഥാപിച്ചിരിക്കുന്ന കരിങ്കല്ലുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹവും ഒരു പ്രത്യേക ദൈവിക ചൈതന്യം തുളുമ്പുന്നതാണ് എന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സമാധാനവും മന:ശ്ശാന്തിയും സംതൃപ്തിയും വിശ്വാസികള്‍ക്കു ലഭിക്കുന്നു എന്നാണ് പറയപ്പെടുന്നത്.
വിശ്വാസികള്‍ നാലമ്പലം ചുറ്റുവാന്‍ പോകുമ്പോള്‍ പോകുന്ന നാലാമത്തെ ക്ഷേത്രമാണ് ഈ ക്ഷേത്രം. ശ്രീരാമനും മറ്റു മൂന്നു സഹോദരന്മാരുമാണീ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. മലയാള മാസമായ കര്‍ക്കിടകത്തിലെ ഒരു വിശുദ്ധമായ ആചാരമാണ് നാലമ്പലങ്ങളും സന്ദര്‍ശിക്കുന്നത്. ധ1പതൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രം (ഭരതക്ഷേത്രം), എറണാകുളം ജില്ലയിലെ മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പായമ്മേല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ചാണ് നാ!ലമ്പലം യാത്ര തുടങ്ങുന്നത്. പായമ്മേല്‍ ശത്രുഘ്‌ന ക്ഷേത്രം സന്ദര്‍ശിച്ച് ഭക്തജനങ്ങള്‍! യാത്ര അവസാനിപ്പിക്കുന്നു. ശത്രുഘ്‌ന ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ പോകുന്ന ഭക്തജനങ്ങള്‍ എറണാകുളം ജില്ലയിലെ ഇളംബലക്കാട്ടില്‍ ഉള്ള ശ്രീകൃഷ്ണ ക്ഷേത്രവും സന്ദര്‍ശിക്കാറുണ്ട്.പായമ്മല്‍ ക്ഷേത്രത്തില്‍ മൂന്ന് പൂജയാണുള്ളത്.
ഈ ക്ഷേത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വഴിപാടാണ്‍ സുദര്‍ശന പുഷ്പാഞ്ജലി. ശത്രുദോഷ ശാന്തിക്കും ശ്രേയസ്സിനും ഈ പുഷ്പാഞ്ജലി ഫലപ്രദമാണ് എന്നാണ് വിശ്വാസം.
Thursday, July 30, 2015
പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം
Labels:
ഉദയാമൃതം
Subscribe to:
Post Comments (Atom)
No comments:
Post a Comment