!!! സ്വാമിയേ ശരണം അയ്യപ്പാ !!!
ശബരിമല: പത്തുദിവസത്തെ ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് ഭഗവാന്റെ ആറാട്ട് വെള്ളിയാഴ്ച പമ്പയില്‍ നടക്കും. പള്ളിവേട്ട ഏപ്രില്‍ 2നാണ്. പള്ളിവേട്ട ഘോഷയാത്ര രാത്രി 9.30ന് സന്നിധാനത്തുനിന്ന് ശരംകുത്തിയിലേക്ക് പുറപ്പെടും. ചടങ്ങുകള്‍ക്കുശേഷം രാത്രി 11.30ന് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും.
ഉത്സവകാലത്ത് എത്തുന്ന ഭക്തന്മാര്‍ക്ക് ഏറ്റവും സന്തോഷം പകരുന്ന വിളക്കിനെഴുന്നള്ളിപ്പ് ശബരിമലയില്‍ നടന്നുവരുന്നു. ഏപ്രില്‍ 2 വരെ ഇതുണ്ടാകും. അത്താഴപൂജയ്ക്കുശേഷം തീവെട്ടിയും വാദ്യഘോഷങ്ങളുമായാണ് എഴുന്നള്ളിപ്പ്. മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. വിളക്കിനെഴുന്നള്ളിപ്പില്‍ ഭഗവാനെ ഏറെനേരം ദര്‍ശിക്കാനുള്ള അവസരം അയ്യപ്പന്മാര്‍ക്ക് ലഭിക്കുന്നു.
No comments:
Post a Comment