!!! ഓം നമോ നാരായണായ !!!
ഗുരുവായൂര്‍: ഉത്സവത്തിന് മുന്നോടിയായുള്ള ആനയോട്ടം തിങ്കളാഴ്ച ഉച്ചയ്ക്ക്്്്്്് നടക്കും. ആനയോട്ടം നല്ല രീതിയില്‍ നടത്താനുള്ള തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും പൂര്‍ത്തിയായി. ആനയോട്ടം നടക്കുന്ന കിഴക്കേ നട റോഡില്‍ ബാരിക്കേഡുകള്‍ കെട്ടി. കൂടുതല്‍ പോലീസിനെ നിയോഗിക്കുന്നുണ്ടെന്ന്്് എസിപി ആര്‍. ജയചന്ദ്രന്‍ പിളള അറിയിച്ചു.
ഇക്കുറി 32 ആനകളാണ് ആനയോട്ടത്തില്‍ പങ്കെടുക്കുന്നത്. മുന്നില്‍ ഓടാനായി രാമന്‍കുട്ടി, കണ്ണന്‍, കേശവന്‍കുട്ടി, ഗോപിക്കണ്ണന്‍, അച്യുതന്‍, ദേവദാസ്, രവികൃഷ്ണന്‍, നന്ദന്‍, ജൂനിയര്‍ വിഷ്ണു, ജൂനിയര്‍ കേശവന്‍ എന്നീ കൊമ്പന്‍മാരെയും പിടിയാന നന്ദിനിയെയുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍നിന്ന് തിങ്കളാഴ്ച രാവിലെ നറുക്കിട്ടെടുക്കുന്ന അഞ്ച് ആനകളെയാവും മുന്നില്‍ ഓടിക്കുക.
വൈകീട്ട് മൂന്നിന് ക്ഷേത്രഗോപുരമണിയടിച്ചാല്‍ ആനയ്ക്ക്്് കെട്ടാനുള്ള മണികള്‍ പാപ്പാന്‍മാര്‍ ഏറ്റുവാങ്ങിയശേഷം അവ ആരവങ്ങളോടെ മഞ്ജുളാലിലേക്ക്്് കൊണ്ടുവന്ന്് ആനകളെ അണിയിക്കും. തുടര്‍ന്ന്്്് മാരാര്‍ ശംഖനാദം ഉയര്‍ത്തിയാല്‍ ആനയോട്ടം തുടങ്ങും. ക്ഷേത്രഗോപുരനട ആദ്യം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. ജേതാവിനെ ക്ഷേത്രം അവകാശികള്‍ നിറപറ വെച്ച്്് സ്വീകരിക്കും. ഉത്സവത്തിന്റെ പത്തു ദിവസവും ഗുരുവായൂരപ്പന്റെ തിടമ്പേറ്റാനുള്ള ഭാഗ്യം ആ ജേതാവിനായിരിക്കും.
No comments:
Post a Comment